
Breaking News
ഖത്തറില്‍ ഇന്ന് 448 കോവിഡ് രോഗികള്‍
ഡോ. അമാനുല്ല വടക്കാങ്ങര –
ദോഹ. ഖത്തറില്‍ ഇന്ന് 448 കോവിഡ് .കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11413 പരിശോധനകളില്‍ 56 യാത്രക്കാര്‍ക്കടക്കം 448 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 186 പേര്‍ക്ക് മാത്രമേ രോഗമുക്തി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുള്ളൂ. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 8937 ആയി ഉയര്‍ന്നു.
592 പേരാണ് ആശുപത്രികളില്‍ ചികില്‍സയിലുള്ളത്. ഇതില്‍ 98 പേര് തീവ്ര പരിചരണ വിഭാഗത്തിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 14 പേരെയാണ് തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.