Uncategorized

കൊടിയത്തൂര്‍ സര്‍വ്വീസ് ഫോറം ഖത്തരിയത്തൂര്‍ എന്ന പേരില്‍ മുപ്പത്തഞ്ചാം വാര്‍ഷികമാഘോഷിച്ചു

ദോഹ: 1988-ല്‍ സ്ഥാപിക്കപ്പെട്ട പ്രവാസി കൂട്ടായ്മയായ കൊടിയത്തൂര്‍ സര്‍വ്വീസ് ഫോറം ഖത്തരിയത്തൂര്‍ എന്ന പേരില്‍ മുപ്പത്തഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷിച്ചു.
സാമൂഹിക സാംസ്‌കാരിക സേവന പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സംഘടന ഒരു വര്‍ഷത്തെ ബൃഹൃദ് പദ്ധതികള്‍ ഖത്തരിയത്തൂരിന്റെ ഭാഗമായി ആവിഷ്‌കരിച്ചിട്ടുണ്ട്. ഇനായ എന്ന പേരില്‍ ബഹുമുഖ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന സമുഛയം നാട്ടില്‍ സ്ഥാപിക്കും.

ഐ.സി.സി. പ്രസിഡണ്ട് എ.പി. മണികണ്ഠന്‍ ഉല്‍ഘാടനം ചെയ്തു. കൊടിയത്തൂര്‍ ഖാദി പദവിയില്‍ 40 വര്‍ഷം പൂര്‍ത്തിയാക്കിയ എം.എ.അബ്ദുസ്സലാം മൗലവിയെ ആദരിച്ചു. ഫോറത്തിന്റെ സേവനങ്ങള്‍ 35 വര്‍ഷമായി നാട്ടുകാരിലെത്തിക്കുന്ന പ്രതിനിധിയാണ് ഇദ്ദേഹം.

സംഘാടക സമിതി ചെയര്‍മാന്‍ പി.അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് അബ്ദുള്ള യാസീന്‍ അതിഥികളെ പരിചയപ്പെടുത്തി.
ഫോറം മെമ്പര്‍മാരായ എ.എം.മുഹമ്മദ് അഷറഫ് (ബ്രില്യന്റ് ഇന്‍സ്റ്റിറ്റിയൂഷന്‍ ഖത്തര്‍), വി.കെ.അബ്ദുള്ള (എം.ഡി. ഡെക്കോറെക്‌സ് ഖത്തര്‍) എന്നിവരെയും ആദരിച്ചു.
സ്ഥാപക മെമ്പര്‍മാരായ കാവില്‍ അബ്ദുറഹ്‌മാന്‍, പി.അബ്ദുല്‍ അസീസ്, കെ.ടി.കുഞ്ഞി മൊയ്തീന്‍, ടി.പി. മുഹമ്മദ്, പുതിയോട്ടില്‍ മുഹമ്മദ് എന്നിവര്‍ക്ക് എം.എ.അബ്ദുസ്സലാം മൗലവി ഉപഹാരം നല്‍കി.

സിദ്ധീഖ് പുറായില്‍ (ചെറുവാടി വെല്‍ഫെയര്‍ അസോസിയേഷന്‍), കെ.ടി. നിസാര്‍ അഹമ്മദ് (ചേന്ദമംഗല്ലൂര്‍ പ്രവാസി അസോസിയേഷന്‍ ), ബഷീര്‍ തുവാരിക്കല്‍(പാലിയേറ്റീവ്), സാലിഹ് നെല്ലിക്കാപറമ്പ് (നെല്ലിക്കാപറമ്പ് സൗഹൃദ വേദി) സിറാജ് പുളിക്കല്‍(പന്നിക്കോട് പ്രവാസി ഫോറം ) ആശംസകള്‍ നേര്‍ന്നു. പി.പി.മുജീബ് റഹ്‌മാന്‍ ഖിറാഅത്ത് നടത്തി.

സെക്രട്ടരി സി.കെ. റഫീഖ് സ്വാഗതവും കണ്‍വീനര്‍ ഇ.എ. നാസര്‍ നന്ദിയും പറഞ്ഞു.

കൊടിയത്തൂര്‍ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം.ടി. റിയാസ്, പി.പി. അബ്ദുറഹ്‌മാന്‍ മാസ്റ്റര്‍, ഉമര്‍ പുതിയോട്ടില്‍, ഡോ. ടി.ടി.അബ്ദുല്‍ വഹാബ്, ഡോ.അബ്ദുല്‍ മജീദ് മാളിയേക്കല്‍, എം. ഇമ്പിച്ചാലി, എം.എ. നജീബ്, പി.വി. അമീന്‍, എ. എം. ഷാക്കിര്‍, അനീസ് കലങ്ങോട്ട്, അമീന്‍ കൊടിയത്തൂര്‍, കെ.ടി. ഷാനിബ്, അന്‍സാര്‍ അരിമ്പ്ര, ഹാമിദ് ഹുസൈന്‍ കാവില്‍, നവാസ് ഖാന്‍, വി.കെ. ആഷിഖ് സമ്മാനങ്ങള്‍ നല്‍കി.

ഇല്ല്യാസ് കൊളായില്‍, വി.വി. ഷഫീഖ്, എം.എ.അസീസ് കെ.തുഫൈല്‍, എ.എം. മുഹമ്മദ് മുജീബ്, എന്‍. മുജീബ്, ഫയാസ് കാരക്കുറ്റി, കെ.അമീറലി, പി.പി. ഫിറോസ്, എം.കെ. മനാഫ്, ഷരീഫ് കുറ്റ്യോട്ട് നേതൃത്വം, വനിതാ വിംഗിലെ രേഷ്മ ജാബിര്‍, താഹിറ അമീന്‍, മര്‍വ യാസീന്‍, മുര്‍ഷിദ പര്‍വിന്‍ , റാനിയ ഇല്ല്യാസ്, അല്‍ഫ ലുഖ്മാന്‍, നാഫിയ ഷാക്കിര്‍, ലബീബ അഷാഫ്, ഫാക്കിറ അമീന്‍ , സഫ്‌ന ഫില്‍സര്‍ നേതൃത്വം നല്‍കി.

പ്രമുഖ രചയിതാവ് ഷൈജല്‍ ഒടുങ്ങാട് രചനയും സീനത്ത് മുജീബ് സംവിധാനവും നിര്‍വ്വഹിച്ച സ്വാഗതഗാനം പരിപാടിക്ക് മിഴിവേകി.
മെമ്പര്‍മാരും കുട്ടികളും അയല്‍പ്പക്ക കൂട്ടായ്മകളും അവതരിപ്പിച്ച കലാപ്രകടനങ്ങളും റിയാസ് കരിയാട് നയിച്ച ഗാനമേളയും ഉണ്ടായിരുന്നു.
സഫീര്‍ വാടാനപ്പള്ളി, അമീന്‍ ചാലക്കല്‍ എന്നിവര്‍ പരിപാടി നിയന്ത്രിച്ചു.

സ്‌പോര്‍ട്ട്‌സ് ഫെസ്റ്റില്‍ കെ.എസ്.എഫ്. (ഫുട്‌ബോള്‍ ), നെല്ലിക്കാപറമ്പ് സൗഹൃദ വേദി (കമ്പവലി) ചാമ്പ്യന്‍മാരായി. ചേന്ദമംഗല്ലൂര്‍, മാവൂര്‍, ചെറുവാടി, പാഴൂര്‍ ടീമുകള്‍ മാറ്റുരച്ചു.

Related Articles

Back to top button
error: Content is protected !!