കോവിഡ് വ്യാപനം. സ്ക്കൂളുകള്‍ അടക്കേണ്ട സാഹചര്യമില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. സ്ക്കൂളുകളിലെ കോവിഡ് വ്യാപനം വളരെ പരിമിതമാണെന്നും ഇപ്പോള്‍ സ്ക്കൂളുകള്‍ അടക്കേണ്ട സാഹചര്യമില്ലെന്നും വിദ്യാഭ്യാസ മന്ത്രിയുടെ ഉപദേശകന് മുഹമ്മദ് അല്‍ ബശ് രി അഭിപ്രായപ്പെട്ടു. ഖത്തര്‍ ടെലിവിഷനിലെ ഒരു പരിപാടിയിലാണ് സ്ക്കൂളുകളിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് അദ്ദേഹം സംസാരിച്ചത്.
വിദ്യാഭ്യാസ മന്ത്രാലയത്തിന്റേയയും ആരോഗ്യ ്ര്രമന്താലയത്തിന്റേയും സുരക്ഷ മുന്‍കരുതലുകള്‍ അവഗണിച്ചതിനാല്‍ ചില സ്ക്കൂളുകളില്‍ പരിമിതമായ തോതില്‍ കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പക്ഷേ സ്ക്കൂളുകള്‍ പൂര്‍ണമായും അടച്ച് ക്ളാസുകള്‍ ഓണ്‍ലൈനില്‍ മാത്രമാക്കേണ്ട സാഹചര്യം ഇപ്പോഴില്ല. 5 ശതമാനം പേര്‍ക്ക് കോവിഡ് ബാധിക്കുന്ന സാഹചര്യമുണ്ടാകുമ്പോഴാണ് സ്ക്കൂളുകള്‍ അടക്കുക.
മന്ത്രാലയങ്ങള്‍ നല്കുന്ന കണിശമായ സുരക്ഷ മുന്‍കരുതലുകള്‍ സ്വീകരിച്ച് കോവിഡിനെ പ്രതിരോധിക്കുവാനാണ് എല്ലാവരും പരിശ്രമിക്കേണ്ടതെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു.