ഖത്തറില്‍ ഒരു ലക്ഷത്തിലധികം പേര്‍ വാക്സിനെടുത്തതായി വാക്സിനേഷന്‍ വകുപ്പ് മേധാവി
ദോഹ: ഖത്തറില്‍ ഒരു ലക്ഷത്തിലധികം പേര്‍ വാക്സിനെടുത്തതായി പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പ്രതിരോധ കുത്തിവയ്പ്പ് വിഭാഗം മേധാവി ഡോ. സോഹ അല്‍ ബയാത്ത് പറഞ്ഞു: ”ഒരു ലക്ഷത്തിലധികം പേര്‍ വാക്സിന്‍ എടുത്തുവെന്ന് പറയുന്നതില്‍ എനിക്ക് സന്തോഷമുണ്ട്. രാജ്യത്ത് വാക്സിന്് ഉയര്‍ന്ന ഡിമാന്‍ഡുണ്ട്. ടാര്‍ഗെറ്റ് ഗ്രൂപ്പിന്റെ 50% എങ്കിലും ഞങ്ങള്‍ ഇതിനകം കവര്‍ ചെയ്യാന്‍ സാധിച്ചതായി അവര്‍ പറഞ്ഞു.
വരും ദിവസങ്ങളില്‍ കൂടുതല്‍ ആളുകള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് നല്‍കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രാലയം സംഘടിപ്പിച്ച ഒരു തത്സമയ ഇന്‍സ്റ്റാഗ്രാം ചോദ്യോത്തര സെഷനില്‍ അവര്‍ പറഞ്ഞു.
വാക്സിന്‍ ലഭിക്കുന്നതിന് എല്ലാവരും പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്യണമെന്ന് ഡോ. അല്‍ ബയാത്ത് ആവശ്യപ്പെട്ടു.
കോവിഡ് വാക്സിന്‍ എല്ലാവര്‍ക്കും സൗജന്യമാണെന്നും സാധുവായ ഹെല്‍ത്ത് കാര്‍ഡ് ഇല്ലെങ്കില്‍ രജിസ്ട്രേഷന്‍ ആവശ്യങ്ങള്‍ക്കായി നാമമാത്ര നിരക്ക് ഈടാക്കുമെന്നും അല്‍ ബയാത്ത് വ്യക്തമാക്കി.