കോവിഡ് വാക്സിനെടുത്തവര്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് വാക്സിന്റെ രണ്ട് ഡോസുകളുമെടുത്തവര്‍ക്ക് ഖത്തറില്‍ നിന്നും പുറത്തുപോയി തിരിച്ചുവരുമ്പോള്‍ ക്വാറന്റൈന്‍ ഇളവ് ലഭിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
ക്വാറന്റൈന്‍ ഇളവ് ലഭിക്കണമെങ്കില്‍ രണ്ടാമത്തെ ഡോസ് വാക്സിനെടുത്ത് ചുരുങ്ങിയത് 14 ദിവസം പിന്നിട്ടിരിക്കണം. മൂന്ന് മാസം വരെ ഈ ഇളവ് ബാധകമാകും. ഭാവിയില്‍ കൂടുതല്‍ ക്ലിനിക്കല്‍ തെളിവുകളുടെ ലഭ്യതയോടെ ഇത് നീട്ടാം. നിലവില്‍ മറ്റ് രാജ്യങ്ങളില്‍ കുത്തിവയ്പ് എടുക്കുന്ന ആളുകള്‍ക്ക് ഈ ഇളവ് ബാധകമല്ല, കോവിഡ് 19 നെക്കുറിച്ചുള്ള ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പിന്റെ ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനിലെ പകര്‍ച്ചവ്യാധികളുടെ മേധാവിയുമായ ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ വ്യക്തമാക്കി.
ക്വാറന്റൈന്‍ ഇളവ് ലഭിക്കണമെങ്കില്‍ തിരിച്ചു വരുമ്പോള്‍ അംഗീകൃത കേന്ദ്രത്തില്‍ നിന്നുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും കരുതണം.