ട്രാവല്‍ ആന്റ് ക്വാറന്റൈന്‍ സപ്പോര്‍ട്ട് ഡൈസ്‌കുമായി കള്‍ച്ചറല്‍ ഫോറം ഖത്തര്‍
ദോഹ. പ്രവാസികള്‍ക്ക് യാത്ര സംബന്ധമായ പുതിയ നിയമനിര്‍ദേശങ്ങള്‍ ആശങ്ക സൃഷ്ടിക്കുന്ന സാഹചര്യത്തില്‍ സഹായവുമായി കള്‍ച്ചറല്‍ ഫോറം ഖത്തര്‍. കള്‍ച്ചറല്‍ ഫോറം ട്രാവല്‍ ആന്റ് ക്വാറന്റൈന്‍ സപ്പോര്‍ട്ട് ഡൈസ്‌ക് ആരംഭിച്ചതായും യാത്രാ സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണി വരെ 77774746 / 66064041 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാമെന്നും കള്‍ചറല്‍ ഫോറം അറിയിച്ചു.