Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എഡ്യൂക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് ജേതാക്കളെ അമീര്‍ ആദരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഈ വര്‍ഷത്തെ എഡ്യൂക്കേഷണല്‍ എക്സലന്‍സ് അവാര്‍ഡ് ജേതാക്കളെ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി ആദരിച്ചു. ഷെറാട്ടണ്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ഥാനി, ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ അബ്ദുല്‍ വഹേദ് അല്‍ ഹമ്മാദി, മന്ത്രിമാര്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

കോവിഡ് -19 ന്റെ വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുന്‍കരുതല്‍, പ്രതിരോധ നടപടികള്‍ക്കിടയിലാണ് ഈ വര്‍ഷത്തെ വിദ്യാഭ്യാസ മികവ് അവാര്‍ഡ് ദിന ചടങ്ങ് സംഘടിപ്പിച്ചത്.

വിദ്യാഭ്യാസ എക്സലന്‍സ് അവാര്‍ഡ് നേടിയ 71 പേരെ അമീര്‍ ആദരിച്ചു. മാസ്റ്റേഴ്സ്, പിഎച്ച്ഡി ബിരുദധാരികള്‍, യൂണിവേഴ്സിറ്റി ബിരുദധാരികള്‍, പ്രൈമറി, പ്രിപ്പറേറ്ററി, സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരെ കൂടാതെ മികച്ച അധ്യാപക, സ്‌കൂള്‍ വിഭാഗങ്ങളിലെ വിജയികളും ചടങ്ങില്‍ പങ്കെടുത്തു.

Related Articles

Back to top button