Uncategorized
മാര്‍ച്ച് 7 ഞായറാഴ്ച ഖത്തറിലെ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതു അവധി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മാര്‍ച്ച് 7 ഞായറാഴ്ച ഖത്തറിലെ എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതു അവധിയായിരിക്കുമെന്ന് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് അറിയിച്ചു.
ബാങ്കുകള്‍, മണി എക്‌സ്‌ചേഞ്ചുകള്‍, നിക്ഷേപ, ധനകാര്യ കമ്പനികള്‍, ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍, ഇന്‍ഷുറന്‍സ് ബ്രോക്കര്‍ കമ്പനികള്‍ എന്നിവക്ക് അവധി നല്‍കുന്നത് 2009 ലെ കൗണ്‍സില്‍ ഓഫ് മിനിസ്‌റ്റേഴ്‌സിന്റെ 33 ാം നമ്പര്‍ തീരുമാന പ്രകാരമാണെന്ന് ക്യുസിബി പത്രക്കുറിപ്പില്‍ അറിയിച്ചു.
എല്ലാ വര്‍ഷവും മാര്‍ച്ച് മാസത്തിലെ ആദ്യ ഞായറാഴ്ച ഖത്തറില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഔദ്യോഗിക അവധി ദിവസമായിരിക്കുമെന്നാണ് തീരുമാനം.