വിദ്വേഷ ഭാഷണത്തെ അന്താരാഷ്ട്ര സമൂഹം നിരാകരിക്കണം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ശാന്തിയും സമാധാനവും സ്നേഹവും സഹവര്‍തിത്വവും ഉദ്ഘോഷിക്കുന്ന പ്രത്യയശാസ്ത്രമാണ് ഇസ്ലാമെന്നും, ഇസ്‌ലാമിനും മുസ്ലിംകള്‍ക്കുമെതിരായ ശത്രുതയുടെയും അക്രമത്തിന്റെയും വികാരങ്ങള്‍ക്ക് ആക്കം കൂട്ടുന്ന വിദ്വേഷ ഭാഷണത്തെ അന്താരാഷ്ട്ര സമൂഹം നിരാകരിക്കണമെന്നും ഖത്തര്‍ അഭിപ്രായപ്പെട്ടു.
മനുഷ്യാവകാശ കൗണ്‍സിലിന്റെ 46-ാമത് പതിവ് സെഷനില്‍ മതസ്വാതന്ത്ര്യത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചുമുള്ള പ്രത്യേക റിപ്പോര്‍ട്ടറുമായി നടത്തിയ സംവേദനാത്മക സംഭാഷണത്തിനിടെ ഖത്തറിന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ അലി ഖല്‍ഫാന്‍ അല്‍ മന്‍സൂരിയാണ് മാനവിക സ്നേഹം ഉദ്ഘോഷിക്കുന്ന ഖത്തറിന്റെ നിലപാട് വ്യക്തമാക്കിയത്.
സാംസ്‌കാരികമായ പരിസരങ്ങളില്‍ ആശയസംവാദങ്ങളും പരസ്പര ബഹുമാനങ്ങളോടടെയുള്ള പെരുമാറ്റങ്ങളുമാണ് സമകാലിക ലോകത്ത് ഏറ്റവും പ്രധാനമെന്ന ആശയമാണ് ഖത്തര്‍ നിലപാട് അടയാളപ്പെടുത്തുന്നത്.