
Uncategorized
ഖത്തറില്‍ ഇന്ന് 474 പേര്‍ക്ക് കോവിഡ്, 301 പേര്‍ക്ക് രോഗമുക്തി
ദോഹ. ഖത്തറില്‍ ഇന്ന് 474 പേര്‍ക്ക് കോവിഡ്, 301 പേര്‍ക്ക് രോഗമുക്തിയും.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10037 പരിശോധനകളില്‍ 55 യാത്രക്കാര്‍ക്കടക്കം 474 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 301 പേര്‍ക്കാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 10686 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 74 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 653 ആയി. 13 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 111 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.