
ചെറുകിട, ഇടത്തരം കമ്പനികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഖത്തര്‍ ശൂറ ചര്‍ച്ച ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കെറോണ കാരണം ഖത്തറിലെ ചെറുകിട, ഇടത്തരം കമ്പനികള്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ ഇന്ന് ചേര്‍ന്ന ഖത്തര്‍ ശൂറ ചര്‍ച്ച ചെയ്തതായി ഖത്തര്‍ ന്യൂസ്ഏജന്‍സി അറിയിച്ചു. കൊറോണ മഹാമാരിയുടെ തുടക്കത്തില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ഥാനി പ്രഖ്യാപിച്ചിരുന്ന ഉത്തേജക പാക്കേജിന്റെ വെളിച്ചത്തില്‍ നടന്ന ചര്‍ച്ചയില്‍ നിരവധി അംഗങ്ങള്‍ പങ്കെടുത്തു.
രാജ്യത്തിന്റെ വിജയകരമായ സാമ്പത്തിക നയങ്ങളെ പ്രശംസിച്ച ശൂറ അംഗങ്ങള്‍, ദേശീയ സമ്പദ്്യവസ്ഥയെ സഹായിക്കുന്നതില്‍ അവരുടെ പ്രധാന പങ്ക് വഹിക്കുന്നതിനായി ഈ കമ്പനികള്‍ നേരിടുന്ന വെല്ലുവിളികളെയും അവയ്ക്ക് സാധ്യമായ പരിഹാരങ്ങളെയും അവലോകനം ചെയ്തു.
ചര്‍ച്ചയ്ക്ക് ശേഷം, മേല്‍പ്പറഞ്ഞ വിഷയം പഠനത്തിനായി സാമ്പത്തിക കാര്യ സമിതിയിലേക്ക് റഫര്‍ ചെയ്യാന്‍ കൗണ്‍സില്‍ തീരുമാനിച്ചു.