Uncategorized

സജീഷ് തിലക് നിര്യാതനായി

തൃശ്ശൂര്‍ പെരുനല്ലൂര്‍ സ്വദേശി കരുമത്തില്‍ തിലകന്‍ സൗദമിനി ദമ്പത്തികളുടെ മകനായ സജീഷ് തിലക് (49) ഹൃദയാഘാതം മൂലം നിര്യാതനായി. തൃശ്ശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ സജീവ പ്രവര്‍ത്തകനും, മണലൂര്‍ സെക്ടര്‍ ചെയര്‍മാനുമായിരുന്നു.

പൊതു പ്രവര്‍ത്തന രംഗത്ത് സജീവത കാത്ത് സൂക്ഷിക്കുകയും, പുഞ്ചിരി മായാത്ത മുഖവുമായി എല്ലാവരോടും അടുത്ത് ഇടപഴകുകയും ചെയ്തിരുന്ന സജീഷിന്റെ നിര്യാണ വാര്‍ത്ത ഖത്തറിലെ സുഹൃത്തുക്കള്‍ക്കിടയില്‍ ഏറെ ഞെട്ടലും അതിലേറെ ദുഃഖവും ഉളവാക്കിയിട്ടുണ്ട്.

മൂന്നു പതിറ്റാണ്ട് കാലം ഖത്തറില്‍ ഉണ്ടായിരുന്ന സജീഷ് കഴിഞ്ഞ 13 വര്‍ഷക്കാലമായി രാംബോള്‍ട്ട് കമ്പനിയില്‍ അഡ്മിനിസ്‌ട്രേഷന്‍ വിഭാഗത്തില്‍ നിന്ന് സ്വയം രാജി വെച്ച്‌ 2021 ജനുവരിയിലാണ്  നാട്ടിലേക്ക്‌ മടങ്ങിയത്. ഭാര്യ ആഷ സജീഷ്, മകള്‍ ജിഷ്ണ സജീഷ് (+2 വിദ്യാര്‍ത്ഥിനി )

Related Articles

Back to top button
error: Content is protected !!