
ഖത്തറില്‍ കോവിഡ് കേസുകള്‍ കുറയുന്നില്ല 33കാരന്‍ മരിച്ചു; ഇന്ന് 485 കോവിഡ് രോഗികള്‍, 321 രോഗമുക്തരും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ ഇന്ന് 485 കോവിഡ് രോഗികള്‍, 321 രോഗമുക്തരും, കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 10942 പരിശോധനകളില്‍ 71 യാത്രക്കാര്‍ക്കടക്കം 485 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോള്‍ 321 പേര്‍ക്ക് മാത്രമാണ് രോഗ മുക്തി റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 11789 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 99 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 837 ആയി. 18 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 113 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്. ചികിത്സയിലായിരുന്ന 33കാരന്‍ മരിച്ചതോടെ മൊത്തം മരണ സംഖ്യ 266 ആയി.