Uncategorized
ഉപയോഗശൂന്യമായ വലിയ വേസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനുള്ള സേവനവുമായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: വീടുകളിലും ഓഫീസുകളിലും ഉപയോഗശൂന്യമായ വലിയ വേസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനുള്ള സേവനവുമായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയം.
വലിയ വസ്തുക്കള്‍ നീക്കം ചെയ്യുന്നതിനായി മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം പുതിയ സേവനം ആരംഭിച്ചു.
ടിവി, ഫ്രിഡ്ജ്, മരങ്ങള്‍, പാക്കേജിംഗ്, ഡ്രസ്, ഫര്‍ണിച്ചര്‍ തുടങ്ങിയ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിന് ആളുകള്‍ക്ക് 184 എന്ന നമ്പറില്‍ വിളിച്ച് അഭ്യര്‍ത്ഥിക്കാമെന്ന് മന്ത്രാലയം സോഷ്യല്‍ മീഡിയയില്‍ അറിയിച്ചു. ഇതുവരേയും ഇത്തരം വസ്തുക്കള്‍ സ്വന്തം ചിലവില്‍ പ്രത്യേകം സ്ഥലങ്ങളില്‍ കൊണ്ടുപോയി ഇടണമായിരുന്നു.
സുസ്ഥിരത കൈവരിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ ഈ സംരംഭം ആഗോള പുനരുപയോഗ ദിനത്തിലാണ് പ്രഖ്യാപിച്ചത് എന്നതും ശ്രദ്ധേയമാണ് .