Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കോവിഡ് ബാധിച്ച് ഖത്തറില്‍ മലയാളി മരിച്ചു

ദോഹ. കോവിഡ് ബാധിച്ച് ഖത്തറില്‍ മലയാളി മരിച്ചു. ഖത്തറിലെ ഹമദ് ആശുപത്രിയിലെ രണ്ടാഴ്ച്ചയോളമായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന പറവൂര്‍ ചേന്ദമംഗലം സ്വദേശി സന്തോഷ് ടി. എന്‍ ആണ് മരിച്ചത്. ദോഹയിലെ ടെക്‌നോ സ്റ്റീല്‍ ട്രേഡിങ്ങ് ആന്‍ഡ് കോണ്‍ട്രാക്ടിങ് കമ്പനിയില്‍ എച്ച്.ആര്‍ മാനേജരായിരുന്നു. ആറ് വര്‍ഷമായി ഖത്തറില്‍ പ്രവാസ ജീവിതം നയിക്കുന്ന സന്തോഷ് തുരുത്തി ഇല്ലത്ത് പരേതനായ കുഞ്ഞുണ്ണി മൂസതിന്റെയും സരസ്വതി മനയമ്മയുടെയും മകനാണ്.
ദീപയാണ് ഭാര്യ.
കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം മൃതദേഹം വ്യാഴാഴ്ച്ച ദോഹയില്‍ സംസ്‌കരിക്കും.

Related Articles

Back to top button