Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

കരുണ ഖത്തര്‍ സംഘടിപ്പിക്കുന്ന തിയേറ്റര്‍ ക്യാമ്പിന് നടന്‍ ഉണ്ണിരാജ നേതൃത്വം നല്‍കും

ദോഹ. കരുണ ഖത്തര്‍ സംഘടിപ്പിക്കുന്ന തിയേറ്റര്‍ ക്യാമ്പിന് നടന്‍ ഉണ്ണിരാജ നേതൃത്വം നല്‍കും . അഭിനയം, പാട്ട്, കളികള്‍ തുടങ്ങി കുട്ടികള്‍ക്ക് വേണ്ടിയുള്ള തിയേറ്റര്‍ പരിശീലനത്തിന് കരുണ ഖത്തര്‍ ഒരുങ്ങുന്നു . കുട്ടികള്‍ക്കായി സംഘടിപ്പിക്കുന്ന ‘പഠാട്ടേ പുഠാട്ടേ’ സീസണ്‍ 3 ഒക്ടോബര്‍ 31 വെള്ളി രാവിലെ 9 മണി മുതല്‍ രാത്രി വരെ ദോഹയിലെ അത്‌ലന്‍ ക്ലബ് ഹൗസിലാണ് നടക്കുക.
ക്യാമ്പിന് ഫിലിം ആക്ടറും തിയേറ്റര്‍ പരിശീലകനുമായ (മറിമായം ഫെയിം) ഉണ്ണിരാജ നേതൃത്വം നല്‍കും . കൂടാതെ ദോഹയിലെ പ്രശസ്ത നാടക പ്രവര്‍ത്തകരും പങ്കെടുക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 50438990 /30416323 /30282669 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.

Related Articles

Back to top button