Breaking News

കോവിഡ് വാക്സിനേഷന്‍ പത്തുലക്ഷം ഡോസെന്ന നാഴികകല്ല് പിന്നിട്ട് ഖത്തര്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ ദേശീയ വാക്സിനേഷന്‍ കാമ്പയിന്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇന്നലെ കോവിഡ് വാക്സിനേഷന്‍ പത്തുലക്ഷം ഡോസെന്ന നാഴികകല്ല് പിന്നിട്ടു. ഖത്തറിലെ ഫിലിപ്പിനോ നിവാസിയായ 42 കാരിയായ ബേബി മനലോയാണ് ഇന്നലെ അല്‍ വാബ് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും പത്തുലക്ഷം തികക്കുന്ന ഡോസ് സ്വീകരിച്ച് നാഴികകല്ലിന്റെ ഭാഗമായത്.

ഒരു ദശലക്ഷം വാക്സിന്‍ ഡോസ് പൂര്‍ത്തിയാക്കുകയെന്നത് വളരെ പ്രധാനപ്പെട്ട ഒരു നാഴികക്കല്ലാണ്. കൂടാതെ ദേശീയ കോവിഡ് വാക്സിനേഷന്‍ പ്രോഗ്രാമിന്റെ വേഗത ആശാവഹമാണ്. ഇപ്പോള്‍ ആഴ്ചയില്‍ 170,000 ല്‍ അധികം ആളുകള്‍ക്ക് വാക്സിനേഷന്‍ നല്‍കുന്നുണ്ട്.

ഭൂരിഭാഗം ആളുകള്‍ക്കും വാക്സിന്‍ ലഭ്യമാക്കുന്നതിലൂടെ മാത്രമേ കോവിഡ് വൈറസിനെ പിടിച്ചുകെട്ടാനാവുകയുള്ളൂ.

വൈറസ് ഭീഷണി നേരിടുന്ന വളരെ വെല്ലുവിളി നിറഞ്ഞ ഒരു വര്‍ഷത്തിനുശേഷം ഇന്ന് എന്റെ ആദ്യത്തെ വാക്സിന്‍ ഡോസ് ലഭിച്ചതില്‍ ഞാന്‍ സന്തുഷ്ടയാണ്. ഖത്തറിലെ പൗരന്മാരെയും ജനങ്ങളെയും സംരക്ഷിക്കാന്‍ പൊതുജനാരോഗ്യ മന്ത്രാലയവും സര്‍ക്കാരും സ്വീകരിക്കുന്ന നടപടികള്‍ക്ക് നന്ദിയുണ്ട്. എനിക്ക് കുത്തിവയ്പ്പ് ലഭിച്ചതോടെ ആശങ്കയകലുന്നു. ഒപ്പം എന്റെ കടമകള്‍ വളരെ ശ്രദ്ധയോടെ നിര്‍വഹിക്കാന്‍ ആഗ്രഹിക്കുന്നു, ബേബി മനലോയെ ഉദ്ധരിച്ച് ഖത്തര്‍ ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്റെ 27 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ഖത്തര്‍ നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിലെ വാക്സിനേഷന്‍ സെന്റര്‍, ലുസൈലിലും അല്‍ വക്രയിലുമുള്ള രണ്ട് ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍ തുടങ്ങി 35 ലധികം വാക്സിനേഷന്‍ സെന്ററുകളില്‍ കോവിഡ് വാക്സിന്‍ നല്‍കുന്നുണ്ട്.

Related Articles

Back to top button
error: Content is protected !!