വകറ ഹോസ്പിറ്റലിലെ നഴ്സ് എഡ്യൂക്കേറ്റര്‍ മാര്‍ഗരറ്റ് റോസി അന്തരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ വകറ ഹോസ്പിറ്റലിലെ നഴ്സ് എഡ്യൂക്കേറ്റര്‍ മാര്‍ഗരറ്റ് റോസി (34) അന്തരിച്ചു. ക്യാന്‍സര്‍ ബാധിതയായി ചികിത്സയിലായിരുന്നു. ചെന്നൈ സ്വദേശിയാണ്.
2012 മുതല്‍ വകറ ഹോസ്പിറ്റലില്‍ സറ്റാഫ് നഴ്സ് ആയി ജോലി ചെയ്യുകയായിരുന്ന മാര്‍ഗരറ്റിന്് 2017 ലാണ് നഴ്സ് എഡ്യൂക്കേറ്ററയി പ്രമോഷന്‍ ലഭിച്ചത്.
എല്ലാ കാര്യങ്ങളിലും സജീവമായി ഇടപെടുകയും സേവന രംഗത്ത് മുന്നില്‍ നില്‍ക്കുകയും ചെയ്തിരുന്ന മാര്‍ഗരറ്റിന് കഴിഞ്ഞ മാസമാണ് ബ്രെയിന്‍ ട്യൂമര്‍ സ്ഥിരീകരിച്ചത്. അടിയന്തിരമായി ഹമദ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ ചെയ്തെങ്കിലും തലച്ചോറില്‍ മുഴുവന്‍ വ്യാപിച്ചതിനാല്‍ ട്യൂമര്‍ നീക്കം ചെയ്യാനായില്ല. അങ്ങനെ ഫെബ്രുവരി 26 ന് ചെന്നൈയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇന്ന് രാവിലെയാണ് ചെന്നൈയില്‍ വെച്ച് മരണം സ്ഥിരീകരിച്ചത് .
ഭര്‍ത്താവ് ആനന്ദ് ദോഹയില്‍ ജോലി ചെയ്തിരുന്നു. റോഷന്‍, മഗ്രന എന്നീ രണ്ട് കുട്ടികളുണ്ട്.