Uncategorized
മധ്യ പൗരസ്ത്യ ദേശത്ത് മിനിമം വേതന നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമായി ഖത്തര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മധ്യ പൗരസ്ത്യ ദേശത്ത് തന്നെ മിനിമം വേതന നിയമം നടപ്പാക്കുന്ന ആദ്യ രാജ്യമാണ് ഖത്തറെന്ന് ഗവണ്‍മെന്റ് കമ്മ്യൂണിക്കേഷന്‍ ഓഫീസ് വ്യക്തമാക്കി . ഇന്നലെ മുതലാണ് രാജ്യത്ത് ഗാര്‍ഹിക തൊഴിലാളികളുള്‍പ്പടെ മുഴുവന്‍ ജീവനക്കാര്‍ക്കും മിനിമം വേതനനം നിശ്ചയിക്കണമെന്ന നിയമം പ്രാബല്യത്തില്‍ വന്നത്.
പുരോഗതിയില്‍ നിന്നും പുരോഗതിയിലേക്ക് കുതിക്കുന്ന രാജ്യമെന്ന നിലക്ക്് വൈവിധ്യമാര്‍ന്ന തൊഴിലാളി ക്ഷേമ പദ്ധതികളാണ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഖത്തര്‍ നടപ്പാക്കിയത്. രാജ്യ പുരോഗതിയില്‍ തൊഴിലാളികളുടെ പങ്ക് അടയാളപ്പെടുത്തുന്ന ഖത്തറിന്റെ ശ്രമങ്ങളെ ലോകം പ്രശംസിച്ചിട്ടുണ്ട്.
എക്‌സിറ്റ്് പെര്‍മിറ്റ്് സമ്പ്രദായം എടുത്ത് കളഞ്ഞതും ജോലി മാറാനുളള സ്വാതന്ത്ര്യം അനുവദിച്ചതുമൊക്കെ തൊഴിലാളി ക്ഷേമ നടപടികളിലെ ശ്രദ്ധേയമായ കാല്‍വെപ്പുകളായിരുന്നു.