കോവിഡിന്റെ യു.കെ. വകഭേദം രാജ്യത്ത് കേസുകള്‍ കൂടാന്‍ കാരണമായി
ഡോ.അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡിന്റെ യു.കെ. വകഭേദമാണ് ഖത്തറില്‍ കോവിഡ് കേസുകള്‍ കൂടാന്‍ കാരണമായതെന്നും ഇരട്ടി പ്രഹരശേഷിയുള്ള വൈറസ് കൂടുതലാളുകള്‍ക്ക് ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കുന്നതായും ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ആക്ടിംഗ് ചെയര്‍മാന്‍ ഡോ. അഹ്മദ് മുഹമ്മദ് . കോവിഡിന്റെ രണ്ടാാം തരംഗം ആദ്യത്തേതിനേക്കാളും ശക്തവും ഗുരുതരവുമായതിനാല്‍ സമൂഹം ഒന്നടങ്കം ജാഗ്രത പാലിക്കണം.
വൈറസിന്റെ യു.കെ വകഭേദം അതിസങ്കീര്‍ണവും നീണ്ടുനില്‍ക്കുന്നതുമാണ് . അതിനാല്‍ എന്തെങ്കിലും ലക്ഷണങ്ങളുള്ളവര്‍ എത്രയും വേഗം വൈദ്യസഹായം തേടണം.
കഴിഞ്ഞ രണ്ടാഴ്ചകളിലായി ഐ.സി.യു കേസുകളില്‍ 82 ശതമാനവും ആശുപത്രി അഡ്മിറ്റുകളില്‍ 58 ശതമാനവും വര്‍ദ്ധനയുണ്ടായി. 13 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ആരോഗ്യ പ്രവര്‍ത്തകരുടേയും പൊതുജനങ്ങളുടേയും സുരക്ഷ കണക്കിലെടുത്ത് മിക്ക ക്‌ളിനിക്കുകളും ഓണ്‍ ലൈന്‍ കണ്‍സല്‍ട്ടേഷനിലേക്ക്് മാറിയിട്ടുണ്ട്
വളരെ അടിയന്തിരമായ കേസുകളിലേ എമര്‍ജന്‍സി സര്‍വീസുകള്‍ ഉപയോഗപ്പെടുത്തുകയോ 999 ല്‍ വിളിക്കുകയോ ചെയ്യേണ്ടതുള്ളൂ. അടിയന്തിരമല്ലാത്ത സാഹചര്യങ്ങൡ 16000 എന്ന നമ്പറില്‍ വിളിക്കുകയാണ് വേണ്ടത്.