
Breaking News
ഖത്തര്‍ ജയിലില്‍ 411 ഇന്ത്യക്കാര്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. വിവിധ കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ട് 411 ഇന്ത്യക്കാരാണ് ഖത്തര്‍ ജയിലിലുള്ളതെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ദീപക് മിത്തല്‍. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ ഇതില്‍ 251 പേരെ എംബസി സംഘം സന്ദര്‍ശിച്ചു. ബാക്കിയുള്ളവരെ വരും ആഴ്ചകളില്‍ സന്ദര്‍ശിക്കും. ജയിലിലുള്ള ഇന്ത്യക്കാരുടെ ക്ഷേമ വിവരങ്ങള്‍ അന്വേഷിച്ചറിയുകയും സാധ്യമായ സേവനങ്ങള്‍ നല്‍കുകയുമാണ് സന്ദര്‍ശനത്തിന്റെ ഉദ്ദേശ്യം. ആഴ്ച്ച തോറും എംബസി സംഘത്തിന്റെ ജയില്‍ സന്ദര്‍ശനം തുടരുന്നുണ്ട്.
2020ല്‍ 69 ഇന്ത്യക്കാര്‍ അമീര്‍ മാപ്പ് നല്‍കിയതിനെതുടര്‍ന്ന് ജയില്‍ മോചിതരായി.