Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കോവിഡ് ഭീഷണി, ഖത്തറില്‍ പുതിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ.കോവിഡ് ഭീഷണിയെ തുടര്‍ന്ന് ഖത്തര്‍ മന്ത്രിസഭ തീരുമാനിച്ച പ്രകാരമുള്ള പുതിയ നിയന്ത്രണങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. ഇതനുസരിച്ച് രാജ്യത്തെ മുഴുവന്‍ സ്വകാര്യ ഹോസ്പിറ്റലുകളിലും ക്ളിനിക്കുകളിലും സാധാരണഗതിയിലുള്ള പരിശോധനകള്‍ നിര്‍ത്തിവെക്കും. അടിയന്തിര സ്വഭാവമുള്ള കേസുകള്‍ മാത്രമേ സ്വീകരിക്കുകയുള്ളൂ

14 വയസ്സിന് താഴെയുള്ളവരിലും രോഗബാധ വ്യാപിക്കുന്നതായ റിപ്പോര്‍ട്ടുകളുടെയടിസ്ഥാനത്തില്‍ ഏപ്രില്‍ 4 മുതല്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും പൂര്‍ണമായും ഓണ്‍ലൈന്‍ ക്ളാസുകളിലേക്ക് മാറും. സാമൂഹിക അകലം പാലിക്കുന്നതില്‍ ജനങ്ങള്‍ ശ്രദ്ധിക്കണം. കൂട്ടം ചേരുന്നത് പൂര്‍ണമായും ഒഴിവാക്കണം. ഫേസ് മാസ്‌ക് ധരിച്ചും കൈകള്‍ ഇടക്കിടെ കഴുകിയും ഇഹ്തിറാസ് ആക്ടീവാക്കി സൂക്ഷിച്ചുമൊക്കെ കോവിഡിനെ പ്രതിരോധിക്കണം.

Related Articles

Back to top button