Breaking News
അടിയന്തിരമല്ലാത്ത മുഴുവന്‍ കേസുകളും വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകളിലേക്ക് മാറ്റി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് സ്ഥിതിഗതികള്‍ രൂക്ഷമായി തുടരുന്നതിനാല്‍ ഖത്തറില്‍ അടിയന്തിരമല്ലാത്ത മുഴുവന്‍ ആരോഗ്യകേസുകളും വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകളിലേക്ക് മാറ്റിയതായി പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പ്പറേഷന്‍ അറിയിച്ചു. ടെലിഫോണും വീഡിയോയും ഉപയോഗിച്ച് വെര്‍ച്വല്‍ കണ്‍സള്‍ട്ടേഷനുകളിലൂടെ മാത്രമേ അനിവാര്യമല്ലാത്ത എല്ലാ സേവനങ്ങളും നടത്തുകയുള്ളൂ. എന്നാല്‍ അടിയന്തിര സ്വഭാവമുള്ള ആരോഗ്യ പ്രശ്നങ്ങളില്‍ നേരിട്ട് കണ്‍സല്‍ട്ടേഷന്‍ ഉണ്ടാകും.