Uncategorized
കോവിഡ് ഭീഷണി, തൊഴില്‍ മന്ത്രാലയം ഞായറാഴ്ച മുതല്‍ വൈകുന്നേരങ്ങളിലെ സേവനം നിര്‍ത്തുന്നു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: കോവിഡ് ഭീഷണി, തൊഴില്‍ മന്ത്രാലയം വൈകുന്നേരങ്ങളിലെ സേവനം നിര്‍ത്തുന്നു. സര്‍ക്കാര്‍ സേവന സമുച്ചയങ്ങളില്‍ വൈകുന്നേരം സേവനങ്ങള്‍ നല്‍കുന്നത് ഞായറാഴ്ച മുതല്‍ നിര്‍ത്തുമെന്ന് ഭരണ വികസന, തൊഴില്‍, സാമൂഹിക കാര്യ മന്ത്രാലയം അറിയിച്ചു.
ഈ തീരുമാനം ഞായറാഴ്ച മുതല്‍ ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ തുടരുമെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് കൊറോണ വൈറസ് കേസുകള്‍ പടരുന്നത് പരിമിതപ്പെടുത്തുന്നതിന് വീണ്ടും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള ഖത്തര്‍ മന്ത്രിസഭയുടെ തീരുമാനത്തിന് അനുസൃതമാണിതെന്നും മന്ത്രാലയം വിശദീകരിച്ചു.