Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

മാര്‍ച്ചില്‍ 3,751 ടണ്‍ പ്രാദേശിക പച്ചക്കറികള്‍ വിറ്റു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തര്‍ ഫാംസ്’, ‘പ്രീമിയം ഖത്തറി വെജിറ്റബിള്‍സ്’ പ്രോഗ്രാമുകളിലൂടെ മാര്‍ച്ചില്‍ മൊത്തം 3,751 ടണ്‍ പ്രാദേശിക പച്ചക്കറികള്‍ വിറ്റതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രീമിയം ഖത്തറി പച്ചക്കറികള്‍ വഴി 456 ടണ്‍ വിപണനം ചെയ്തപ്പോള്‍ 3,295 ടണ്‍ ഖത്തര്‍ ഫാം പ്രോഗ്രാം വഴി വിറ്റു.ഫെബ്രുവരിയെ അപേക്ഷിച്ച് മെച്ചപ്പെട്ട വില്‍പനയാണ് മാര്‍ച്ചില്‍ നടന്നത്.

പ്രാദേശിക പച്ചക്കറി ഉല്‍പാദനവും വിപണനവും പ്രോല്‍സാഹിപ്പിക്കുന്നതിനായി മുനിസിപ്പല്‍ പരിസ്ഥിതി മന്ത്രാലയവും വാണിജ്യ വ്യസായ മന്ത്രാലയവും സംയുക്തമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്.

Related Articles

Back to top button