Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

റമദാനില്‍ തൊഴിലാളികള്‍ക്ക് സൗജന്യ സ്മാര്‍ട്ട് കാര്‍ഡുമായി കര്‍വ

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. റമദാനില്‍ തൊഴിലാളികള്‍ക്ക് സൗജന്യ സ്മാര്‍ട്ട് കാര്‍ഡുമായി കര്‍വ. കോര്‍പറേറ്റ് സോഷ്യല്‍ റസ്‌പോണ്‍സിബിലിറ്റിയുടെ ഭാഗമായി ഖത്തറിന്റെ ദേശീയ ഗതാഗത ദാതാക്കളായ മൊവാസലാത്ത് (കര്‍വ) സൗജന്യ സ്മാര്‍ട്ട് കാര്‍ഡുകള്‍ വിതരണം ചെയ്യും. ഖത്തര്‍ ചാരിറ്റിയുടെ ഭക്ഷ്യകിറ്റിനോടൊപ്പമാണ് സൗജന്യ യാത്രക്കുള്ള കാര്‍ഡുകള്‍ നല്‍കുകയെന്ന് മൊവാസലാത്ത് സിഇഒ ഫഹദ് അല്‍ ഖഹ്താനി അറിയിച്ചു.

റമദാനിലെ സന്തോഷം തൊഴിലാളികളുമായി പങ്കുവെക്കുന്നതിനും ഖത്തര്‍ കെട്ടിപ്പടുക്കുന്നതില്‍ അവര്‍ നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പ്രകാശിപ്പിക്കുന്നതിനുമുള്ള ഒരു മാനുഷിക ആംഗ്യമാണ് ഈ പിന്തുണ.

ഗതാഗതത്തിലൂടെ കമ്മ്യൂണിറ്റി കെട്ടിപ്പടുക്കുക എന്നത് കമ്പനിയുടെ എല്ലാ സാമൂഹിക ഉത്തരവാദിത്ത പ്രവര്‍ത്തനങ്ങളിലും പ്രേരക ഘടകമാണ്. മാത്രമല്ല ഞങ്ങളുടെ പബ്ലിക് ബസ് ശൃംഖലയിലെ ഏറ്റവും കൂടുതല്‍ ഉപയോക്താക്കളെ പിന്തുണയ്ക്കുന്നതിനുള്ള ഒരു നടപടിയാണിത്.

ബോധവല്‍ക്കരണ രംഗത്തും കര്‍വ ശ്രദ്ധിക്കുന്നുണ്ട്. റോഡ്, ഗതാഗത സുരക്ഷ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി വര്‍ക്ക്‌ഷോപ്പുകള്‍, പ്രഭാഷണങ്ങള്‍, പരിശീലനങ്ങള്‍ എന്നിവയില്‍ വിവിധ മന്ത്രാലയങ്ങളുമായും സര്‍ക്കാര്‍ സ്ഥാപനങ്ങളുമായും ഞങ്ങള്‍ സഹകരിക്കുന്നു. ഭാവിതലമുറകള്‍ക്കായി സുരക്ഷിതവും പരിസ്ഥിതി സൗഹൃദവുമായ ട്രാഫിക് ഇന്‍ഫ്രാസ്ട്രക്ചറിന്റെ പാരമ്പര്യം സൃഷ്ടിക്കുകയെന്നത് ഞങ്ങളുടെ ആത്യന്തിക ഉത്തരവാദിത്തമായി കണക്കാക്കുന്നതായി കര്‍വ പ്രസ്താവനയില്‍ പറഞ്ഞു.

Related Articles

Back to top button