ഖത്തറില്‍ ഇന്ന് രോഗികളേക്കാളും കൂടുതല്‍ രോഗമുക്തര്‍ 800 രോഗികള്‍, 976 രോഗമുക്തര്‍ 7 മരണവും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : ഖത്തറിന് ഇന്ന് ആശ്വാസ ദിനം. നീണ്ട ആഴ്ചകളുടെ കാത്തിരിപ്പിനൊടുവില്‍ ഇന്ന് രോഗികളേക്കാളും കൂടുതല്‍ രോഗമുക്തര്‍ റിപ്പോര്‍ട്ട് ചെയ്തു. 800 രോഗികള്‍, 976 രോഗമുക്തര്‍ .
വളരെ ചെറുപ്പക്കാരടക്കം 7 പേര്‍ ഇന്ന് മരണത്തിന് കീഴടങ്ങിയെന്നത് ഏറെ പ്രയാസം നല്‍കുന്ന വാര്‍ത്തയാണ്് . ചികിത്സയിലായിരുന്ന 23, 41, 48, 55 60, 76, 81 പ്രായമുള്ള 7 പേരാണ് മരണപ്പെട്ടത്. ഇതൊടെ മൊത്തം മരണ സംഖ്യ 407 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടന്ന 11358 പരിശോധനകളില്‍ 210 യാത്രക്കാരടക്കം 800 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 976 പേര്‍ക്ക് രോഗമുക്തി റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ചികില്‍സയിലുള്ള മൊത്തം രോഗികള്‍ 22409 ആയി.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 91 പേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതോടെ ആശുപത്രികളില്‍ ചികില്‍സയിലുള്ളവരുടെ എണ്ണം 1236 ആയി. 25 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ടത്. മൊത്തം 449 പേരാണ് ഇപ്പോള്‍ തീവ്ര പരിചരണ വിഭാഗത്തിലുള്ളത്.