സ്‌ക്കൂളുകളില്‍ അധ്യാപകരുടെ സാന്നിധ്യം അത്യാവശ്യം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഓണ്‍ലൈന്‍ ക്‌ളാസുകളാണെങ്കിലും സ്‌ക്കൂളുകളില്‍ അധ്യാപകരുടെ സാന്നിധ്യം അത്യാവശ്യമാണെന്ന് ഖത്തര്‍ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അണ്ടര്‍സെക്രട്ടറി ഡോ. ഇബ്രാഹിം ബിന്‍ സ്വാലിഹ് അല്‍ നുഐമി അഭിപ്രായപ്പെട്ടു.ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഏറ്റവും ഫലപ്രദമായി അറിവ് നല്‍കാന്‍ കഴിയുമെന്നതിനാലാണ് സ്‌കൂളില്‍ അധ്യാപകരുടെ സാന്നിധ്യം നിര്‍ബന്ധിക്കുന്നതെന്ന് അദ്ദേഹം വിശദീകരിച്ചു. സ്മാര്‍ട്ട് ബോര്‍ഡുകളും മറ്റു സാങ്കേതിക സംവിധാനങ്ങളുമാണ് ഓണ്‍ ലൈന്‍ ക്‌ളാസുകളെ കാര്യക്ഷമമാക്കുക
സൊസൈറ്റികള്‍ കെട്ടിപ്പടുക്കുന്നതില്‍ അധ്യാപകര്‍ക്ക് വളരെ പ്രധാനപ്പെട്ട മാനുഷിക ദൗത്യമുണ്ട്. പല സാങ്കേതികവിദ്യകളും ഉപകരണങ്ങളും സ്‌കൂളില്‍ മാത്രമേ ലഭ്യമാകൂ. സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിലൂടെ, അവര്‍ക്ക് വിദ്യാര്‍ത്ഥികളെ ഏറ്റവും മികച്ച രീതിയില്‍ പഠിപ്പിക്കാന്‍ കഴിയും. വീട്ടിലിരുന്ന് കൊണ്ട് അധ്യാപകര്‍ക്ക് വിദ്യാര്‍ത്ഥികളെ ഇതുപോലെ ഫലപ്രദമായി പഠിപ്പിക്കാന്‍ കഴിയില്ല, ഖത്തര്‍ ടിവിയിലെ പ്രത്യേക പരിപാടിയില്‍ അദ്ദേഹം വിശദീകരിച്ചു.