Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും പിടികൂടുന്നതിനുള്ള കാമറകള്‍ ഉടന്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതും പിടികൂടുന്നതിനുള്ള കാമറകള്‍ ഉടന്‍ നടപ്പാക്കുമെന്ന് ട്രാഫിക് വകുപ്പിലെ അവേര്‍നസ് ആന്റ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാദി അല്‍ ഹാജിരി അഭിപ്രായപ്പെട്ടു.

റോഡ് സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള സമഗ്രമായ നിയമനടപടികളാണ് വകുപ്പ് നടപ്പാക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്ന കേന്ദ്രങ്ങളില്‍ സ്ഥാപിക്കുന്ന കാമറകളില്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതും മൊബൈല്‍ ഫോണില്‍ സംസാരിക്കുന്നതുമുള്‍പ്പടെ 22 ഓളം നിയമലംഘനങ്ങള്‍ പിടികൂടാനാകും. ഖത്തര്‍ ടെലിവിഷനുമായി നടത്തിയ പ്രത്യേക പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

 

റോഡപകടങ്ങളും ട്രാഫിക് മരണങ്ങളും ഇല്ലാതാക്കുകയെന്നതാണ് വകുപ്പിന്റെ ലക്ഷ്യം. സമഗ്രമായ ബോധവല്‍ക്കരണ പരിപാടികളും നിയമനടപടികളും ഈ ലക്ഷ്യത്തിനുവേണ്ടിയുള്ളതാണ് .2019 ലെ കണക്കനുസരിച്ച് ലക്ഷം പേര്‍ക്ക് 4.4 ട്രാഫിക് മരണമാണ് ഖത്തറില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത് ലോക ശരാശരിയേക്കാളും കുറവാണ് . എങ്കിലും ട്രാഫിക് അപകടങ്ങളെതുടര്‍ന്നുള്ള മരണങ്ങള്‍ ഇല്ലായ്മ ചെയ്യുക എന്നതാണ് ലക്ഷ്യം, അദ്ദേഹം പറഞ്ഞു.

ട്രാഫിക് വകുപ്പ് പിഴ ചുമത്തുന്നത് നിയമലംഘനങ്ങള്‍ കുറക്കാനാണെന്നും പിടിക്കപ്പെടുന്ന ആദ്യമാസം തന്നെ പിഴയടച്ചാല്‍ 50 ശതമാനം ഇളവ് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button