രണ്ടാം ഡോസ് വാക്‌സിനേഷന്‍ പ്രക്രിയയില്‍ മാറ്റം വരുത്തി പൊതുജനാരോഗ്യ മന്ത്രാലയം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ രണ്ടാം ഡോസ് വാക്‌സിനേഷന്‍ പ്രക്രിയയില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. ഡ്രൈവ് ത്രൂ കേന്ദ്രങ്ങളില്‍ തിരക്ക് കൂടിയതും നിരവധി പേര്‍ വാക്‌സിന്‍ ലഭിക്കാതെ മടങ്ങുന്നതും പതിവായതോടെയാണ് പരിഹാര നടപടിയുമായി പൊതുജനാരോഗ്യ മന്ത്രാലയം രംഗത്ത് വന്നത്.
വാക്‌സിനേഷന്‍ പദ്ധതിയുടെ കാര്യക്ഷമമായ നിര്‍വഹണവും ജീവനക്കാരുടേയും പൊതുജനങ്ങളുടേയും സുരക്ഷയും പരിഗണിച്ച് എല്ലാവരും നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ആവശ്യപ്പെട്ടു.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ നിന്നും വാക്‌സിന്റെ ആദ്യത്തെ ഡോസ് ലഭിച്ച രോഗികള്‍ക്ക് അവരുടെ രണ്ടാമത്തെ ഡോസിനായി അതേ ആരോഗ്യ കേന്ദ്രത്തിലേക്ക് ബുക്ക് ചെയ്യും.
കഴിഞ്ഞ 20 ദിവസത്തിനുള്ളില്‍ ഏതെങ്കിലും പ്രാഥമികാരോഗ്യയ കേന്ദ്രത്തില്‍ നിന്്‌നും ആദ്യത്തെ ഡോസ് സ്വീകരിച്ച് രണ്ടാമത്തെ ഡോസിനായി ഡ്രൈവ് ത്രൂ വാക്‌സിനേഷന്‍ സെന്ററിലേക്ക് റഫര്‍ ചെയ്ത രോഗികള്‍ക്ക് പിഎച്ച്‌സിസി ആരോഗ്യ കേന്ദ്രത്തില്‍ അപ്പോയിന്റ്‌മെന്റ് ഷെഡ്യൂള്‍ ചെയ്യുന്നതിന് ഒരു എസ്എംഎസ് ലഭിക്കും.നിശ്ചിത ഷെഡ്യൂള്‍ഡ് അപ്പോയിന്റ്‌മെന്റ് ഇല്ലാതെ കേന്ദ്രം സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് വാക്‌സിനേഷന്‍ ലഭിക്കില്ല.
വാക്‌സിനേഷന്‍ വരുമ്പോള്‍ ഇഹ്തിറാസ് സ്റ്റാറ്റസ് പച്ചയാവണം. വാക്‌സിനേഷന്‍ കാര്‍ഡ്, ക്യുഐഡി എന്നിവ കൂടെ കരുതണം.
ലുസൈലിലെയും അല്‍ വക്രയിലെയും ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററുകളില്‍ ക്യുഎന്‍സിസിയില്‍ ആദ്യത്തെ ഡോസ് ലഭിച്ച രോഗികള്‍ക്ക് മാത്രമായിരിക്കും സെക്കന്റ് ഡോസ് നല്‍കുക.
രണ്ടാമത്തെ ഡോസ് വാക്സിനായി ഡ്രൈവ് ത്രൂ സന്ദര്‍ശിക്കാന്‍ കഴിയുന്ന സമയ സ്ലോട്ട് വ്യക്തമാക്കുന്ന ഒരു എസ്.എം.എസ് ലഭിക്കും.
ഫൈസര്‍ / ബയോണ്‍ ടെക്ക് വാക്‌സിനെടുത്തവര്‍ക്ക് ആദ്യ ഡോസിന് 21 ദിവസം കഴിഞ്ഞും മോഡേണയുടെ ആദ്യ ഡോസിന് 28 ദിവസത്തിനും ശേഷവുമാണ് രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കുക.
സ്വന്തം വാഹനത്തിലോ ടാക്‌സിയിലോ മാത്രമേ ഡ്രൈവ്-ത്രൂ സെന്ററുകളില്‍ വാക്‌സിന്‍ ലഭിക്കൂ. ബസ്സുകളോ കാല്‍നടയാത്രക്കാരോ അനുവദനീയമല്ല.
എന്തെങ്കിലും കാരണവശാല്‍ രണ്ടാമത്തെ ഡോസിന്റെ ഷെഡ്യൂള്‍ ചെയ്ത സമയം നഷ്ടപ്പെടുകയാണെങ്കില്‍, ഒരു പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ അപ്പോയിന്റ്‌മെന്റ് റീഷെഡ്യൂള്‍ ചെയ്ത് എസ്. എം. എസ്. ലഭിക്കും.