കോവിഡ് മഹാമാരിയില്‍ ഇന്ത്യക്ക് താങ്ങായി ഖത്തര്‍ എയര്‍വേയ്‌സും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. കോവിഡ് മഹാമാരിയില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്ക് താങ്ങായി ഖത്തര്‍ എയര്‍വേയ്‌സും. ലോകത്തിന്റെ ഏത് ഭാഗത്തുനിന്നും വൈദ്യസഹായങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും സൗജന്യമായി എത്തിക്കുമെന്ന് ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു.
കോവിഡിന്റെ രണ്ടാം തരംഗം ഇന്ത്യയെ പിടിച്ചുകുലുക്കുന്ന സന്ദര്‍ഭത്തില്‍ പ്രശ്‌നം പരിഹരിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ ഖത്തര്‍ എയര്‍വേസ് പിന്തുണയ്ക്കുമെന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ശേഖരിക്കുന്ന 300 ടണ്‍ മെഡിക്കല്‍ കാര്‍ഗോ ദോഹലിയിലെത്തിച്ചു ഇവിടെനിന്നും ഇന്ത്യയിലെ വിവിധ എയര്‍പോര്‍ട്ടുകളില്‍ എത്തിക്കുമെന്നും ഖത്തര്‍ എയര്‍വേയ്‌സ് അറിയിച്ചു
ഖത്തറിന് ഇന്ത്യയുമായി ചരിത്രപരമായ സൗഹൃദമാണുള്ളതെന്നും കോവിഡ് മഹാമാരിയുടെ ദുരന്തം ഏറെ വേദനയോടെയാണ് കാണുന്നതെന്നും ഖത്തര്‍ എയര്‍വേയ്സ് ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് അക്ബര്‍ അല്‍ ബേക്കര്‍ പറഞ്ഞു
ഇന്ത്യക്ക് ഖത്തറിന്റെ ഹൃദയത്തിലാണ് സ്ഥാനമെന്നും ഇന്ത്യയിലേക്കുള്ള യാത്ര ചരക്ക് വിമാനങ്ങള്‍ നിര്‍ത്തില്ലെന്നും നേരത്തെ ഖത്തര്‍ എയര്‍വേയ്‌സ് പ്രഖ്യാപിച്ചിരുന്നു
ഖത്തര്‍ എയര്‍വേയിസിന്റെ ഈ കരുതലിനും സ്‌നേഹത്തിനും ഇന്ത്യന്‍ സമൂഹം കടപ്പെട്ടിരിക്കുന്നുവെന്നും ഇന്ത്യയോട് ഐക്യദാര്‍ഡ്യവും സ്‌നേഹവും പ്രകടിപ്പിച്ച ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിക്കും ഖത്തരീ ജനതക്കും നന്ദി അറിയിക്കുന്നതായും ഖത്തറിലെ ഇന്ത്യന്‍ എംബസി പ്രതികരിച്ചു