Uncategorized
ഐ.സി.ബി.എഫ് കൗണ്‍സിലിംഗ് ഹൗസിന്റെ നേതൃത്വത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു
മുഹമ്മദ് റഫീഖ് തങ്കയത്തില്‍
ദോഹ : ഐ.സി.ബി.എഫ് കൗണ്‍സിലിംഗ് ഹൗസിന്റെ നേതൃത്വത്തില്‍ മെയ് 1 ലോക തൊഴിലാളി ദിനത്തില്‍ വെബിനാര്‍ സംഘടിപ്പിക്കുന്നു. തൊഴിലിടങ്ങളിലെ കാര്യക്ഷമതയും ആരോഗ്യവും എന്ന വിഷയത്തില്‍ നടക്കുന്ന വെബിനാറില്‍ ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ ഫിസിയോതെറാപ്പി സ്‌പെഷ്യലിസ്റ്റ് അരുണ്‍ ക്രിസ്റ്റഫര്‍ സംസാരിക്കും.
ഇന്ത്യ@75, ആസാദി കാ അമൃതോല്‍സവ് ഭാഗമായി നടക്കുന്ന പരിപാടിയ വി കെയര്‍ ഖത്തറുമായി സഹകരിച്ചാണ് സംഘടിപ്പിക്കുന്നത്.
പരിപാടിയില്‍ പങ്കെടുക്കാനായി സൂം പ്ലാറ്റ് ഫോമില്‍ 966 3619 8347 എന്ന ഐഡിയും icbf എന്ന പാസ്‌വേര്‍ഡും ഉപയോഗിച്ച് പങ്കെടുക്കാവുന്നതാണ്.