Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 385 പേര്‍ പിടിയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തറില്‍ കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച 385 പേരെ ഇന്നലെ പിടികൂടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഫേസ് മാസ്‌ക് ധരിക്കാത്തതിന് ഇന്ന് 344 പേരാണ് പിടിയിലായത്. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി പുറത്തിറങ്ങുമ്പോള്‍ ഫേസ് മാസ്‌ക് ധരിക്കല്‍ നിര്‍ബന്ധമാണ്. വീഴ്ച വരുത്തുന്നവര്‍ക്ക് രണ്ട് ലക്ഷം റിയാല്‍ വരെ പിഴ ലഭിക്കാം.

സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്തതിന് 21 പേരെയും, അടഞ്ഞ സ്ഥലത്ത് കൂട്ടം കൂടിയതിന് 17 പേരേയും ക്വാറന്റൈന്‍ വ്യവസ്ഥകള്‍ പാലിക്കാത്തതിന് ഒരാളേയും മൊബൈലില്‍ ഇഹ്തിറാസ് ആപളിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് രണ്ട്് പേരേയുമാണ് പിടികൂടിയത്.

പിടികൂടിയവരെയെല്ലാം പബ്ളിക് പ്രോസിക്യൂഷന് കൈമാറിയിരിക്കുകയാണ്.

Related Articles

Check Also
Close
  • dsf
Back to top button