Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ഖത്തറില്‍ ഹൃദയാഘാതം മൂലം തിക്കോടി സ്വദേശി മരിച്ചു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ഹൃദയാഘാതം മൂലം തിക്കോടി സ്വദേശി മരിച്ചു. തിക്കോടി മീത്തലെ പള്ളിക്ക് സമീപം അബ്ദുല്‍സലാം ആണ് മരിച്ചത്. 49 വയസ്സായിരുന്നു. കഴിഞ്ഞ ഞായറാഴ്ച ജോലി കഴിഞ്ഞ്് തിരിച്ചെത്തി റൂമിലേക്ക് കയറുന്ന വഴി കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടനെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും വിദഗ്ധ ചികില്‍സ ലഭ്യമാക്കുകയും ചെയ്തെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു
കഴിഞ്ഞ 25 വര്‍ഷത്തോളമായി ഖത്തറില്‍ ഡ്രൈവറായി ജോലി ചെയ്ത അബ്ദുല്‍ സലാം ഒടുവില്‍ ഫാമിലി കംപ്യൂട്ടേര്‍സിലാണ് ജോലി ചെയ്തിരുന്നത്. സ്റ്റാഫുകളേയും കൊണ്ട് വുകൈറിലെ താമസ സ്ഥലത്തെത്തിയ ശേഷമാണ് കുഴഞ്ഞ് വീണത്.

സീനത്താണ് ഭാര്യ. മുഹമ്മദ് സജ്ജാദ് ( 17) മുഹമ്മദ് ജാസിം (14) ആയിഷ (9) മക്കളാണ്. സഹോദരന്‍ അബ്ദുല്‍ ഹമീദ് ദോഹയിലുണ്ട്.

കെ.എം.സി.സി.യുടെ അല്‍ ഇഹ്‌സാന്‍ മയ്യിത്ത് പരിപാലന കമ്മറ്റിയുടെ ഒത്താശകളോടെ നാളത്തെ ഖത്തര്‍ എയര്‍വേയ്സ് വിമാനത്തില്‍ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. സഹോദരന്‍ അബ്ദുല്‍ ഹമീദ് മൃതദേഹത്തെ അനുഗമിക്കും.

Related Articles

Back to top button