മലബാര്‍ ഗോള്‍ഡും യൂത്ത് ഫോറവും ചേര്‍ന്ന് ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : റമദാന്‍ മാസത്തിലെ സാമൂഹ്യ സേവനങ്ങളുടെ ഭാഗമായി മലബാര്‍ ഗോള്‍ഡും യൂത്ത് ഫോറവും ചേര്‍ന്ന് അര്‍ഹരായ വ്യക്തികള്‍ക്കും കുടുംബങ്ങള്‍ക്കുമായി ഭക്ഷ്യ കിറ്റുകള്‍ വിതരണം ചെയ്തു. കോവിഡ് മഹാമാരിക്കാലത്ത് ബുദ്ധിമുട്ടനുഭവിക്കുന്ന നൂറുകണക്കിന് പേര്‍ പദ്ധതിയുടെ പ്രയോജകരായി. യൂത്ത്‌ഫോറം ജനസേവന വിഭാഗം കണ്‍വീനര്‍ ഹബീബ് റഹ്‌മാന്‍ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് മാനേജര്‍ ഷാഫി സി.കെ യില്‍ നിന്ന് കിറ്റുകള്‍ ഏറ്റു വാങ്ങി. സി.എസ്സ്.ആര്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വിവിധ ജി.സി.സി രാജ്യങ്ങളില്‍ റമദാനില്‍ മാത്രം 11 ലക്ഷം ഭക്ഷ്യ കിറ്റുകളാണ് വിതരണം ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി മലബാര്‍ ഗോള്‍ഡുമായി ചേര്‍ന്ന് യൂത്ത് ഫോറം നടത്തി വരുന്ന ലേബര്‍ ക്യാമ്പ് ഇഫ്താറുകളുടെ തുടര്‍ച്ചയായിട്ടാണ് ഇത്തവണത്തെ ഭക്ഷ്യകിറ്റ് വിതരണമെന്നും ജീവകാരുണ്യ രംഗത്ത് മലബാര്‍ ഗോള്‍ഡിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും ഹബീബ് റഹ്‌മാന്‍ പറഞ്ഞു.
മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് മാര്‍ക്കറ്റിംഗ് എക്‌സിക്യുട്ടീവ് വിനോദ് എം. വി യൂത്ത്‌ഫോറം പബ്ലിക് റിലേഷന്‍സ് സെക്രട്ടറി അഹമ്മദ് അന്‍വര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു