Breaking News
റമദാനിനോടനുബന്ധിച്ച് ഖത്തര്‍ അമീര്‍ മാപ്പു നല്‍കിയവരില്‍ 12 ഇന്ത്യക്കാരും
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ: പരിശുദ്ധ റമദാനോടനുബന്ധിച്ച് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനി മാപ്പ് നല്‍കിയവരില്‍ 12 ഇന്ത്യക്കാരും ഉള്‍പ്പെട്ടതായി ഖത്തര്‍ ഇന്ത്യന്‍ അംബസഡര്‍ ഡോ. ദീപക് മിത്തല്‍ അറിയിച്ചു. ഇന്ത്യന്‍ എംബസിയില്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. പേപ്പര്‍വര്‍ക്കുകള്‍ കഴിഞ്ഞ് എത്രയും വേഗം നാടണയുമെന്ന് അംബാസിഡര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം വിവിധ സന്ദര്‍ഭങ്ങളില്‍ അമീറിന്റെ മാപ്പ് ലഭിച്ച 85 ഇന്ത്യന്‍ തടവുകാര്‍ ജയില്‍മോചിതരായിരുന്നു.
നിലവില്‍ 419 ഇന്ത്യക്കാര്‍ ഖത്തറിലെ വിവിധ ജയിലുകളിലുണ്ടെന്നും അവരുടെ ക്ഷേമമന്വേഷിക്കുന്നതിനും ആവശ്യമായ സേവനങ്ങള്‍ ചെയ്തുകൊടുക്കുന്നതിനും ആഴ്ചതോറും എംബസി സംഘം ജയിലുകള്‍ സന്ദര്‍ശിക്കാറുണ്ട്.