Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്തുപോകുന്നതിനെതിരെ മുന്നറിയിപ്പ്

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി പുറത്തുപോകുന്നതിനെതിരെ മുന്നറിയിപ്പ് . റോഡരികിലും ഷോപ്പിംഗ് മോളുകളോട് ചേര്‍ന്നുമുള്ള പാര്‍ക്കിംഗ് ഏരിയകളിലും വണ്ടി നിര്‍ത്തി കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി മുതിര്‍ന്നവര്‍ പുറത്ത് പോകുന്നത് ഏറെ അപകട സാധ്യതയുള്ളതാണെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു. ഇത് നിര്‍ബന്ധമായും ഒഴിവാക്കണം.

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി കുട്ടികള്‍ക്ക് ഷോപ്പിംഗ് മോളുകളില്‍ പ്രവേശനമില്ലാത്തതിനാല്‍ പല രക്ഷിതാക്കളും കുട്ടികളെ
വാഹനങ്ങളില്‍ തനിച്ചാക്കി ഷോപ്പിംഗിന് പോകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. ഇത് ഗുരുതരമായ കുറ്റമാണ് .

ഷോപ്പിംഗിന് പോകുമ്പോള്‍ നമ്മുടേയും മറ്റുള്ളവരുടേയും സുരക്ഷ പരിഗണിച്ച് കഴിയുന്നതും കുട്ടികളെ കൊണ്ടുപോവാതിരിക്കുക, പരമാവധി ഓണ്‍ ലൈന്‍ സംവിധാനങ്ങളെയും ഹോം ഡെലിവറിയേയും ആശ്രയിക്കുക എന്നീ നിര്‍ദേശങ്ങളാണ് പരിഹാരമായി ശുപാര്‍ശ ചെയ്യപ്പെടുന്നത്. അത്യാവശ്യമല്ലാത്ത സന്ദര്‍ഭത്തില്‍ രക്ഷിതാക്കളില്‍ ഒരാള്‍ മാത്രം ഷോപ്പിംഗിന് പോവുകയെന്നതും പരീക്ഷിക്കാവുന്നതാണ് . എന്തു തന്നെയായിരുന്നാലും കുട്ടികളെ വാഹനങ്ങളില്‍ തനിച്ചാക്കി മുതിര്‍ന്നവര്‍ പുറത്തുപോകുന്നത് ഒഴിവാക്കണമെന്നാണ് അധികൃതര്‍ നല്‍കുന്ന മുന്നറിയിപ്പ് .

ചൂട് അനുദിനം കൂടിവരുന്ന സാഹചര്യത്തില്‍ ഈ നിര്‍ദേശത്തിന് പ്രാധാന്യമേറെയാണ് .

Related Articles

Back to top button