Uncategorized
ടാര്‍ജറ്റ് ലോജിസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ബി. ഗോപകുമാറിന്റെ സംസ്‌കാരം നാളെ
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ : കഴിഞ്ഞ ദിവസം ദോഹയില്‍ അന്തരിച്ച ടാര്‍ജറ്റ് ലോജിസ്റ്റിക്‌സ് മാനേജിംഗ് ഡയറക്ടര്‍ ബി. ഗോപകുമാറിന്റെ മൃതദേഹം ഇന്ന് വൈകുന്നേരം നാട്ടിലേക്ക് കൊണ്ടുപോകും. ശവ സംസ്‌കാരം നാളെ ജന്മനാട്ടില്‍ നടക്കും.
അമ്പലപ്പുഴ സ്വദേശിയായ ഗോപകുമാര്‍ കഴിഞ്ഞ 25 വര്‍ഷമായി ഖത്തറില്‍ ബിസിനസ് ചെയ്ത് വരികയായിരുന്നു. നിരവധി ജീവകാരുണ്യ സംരംഭങ്ങളെ സ്വകാര്യമായി സഹായിച്ചിരുന്ന അദ്ദേഹത്തിന് ഖത്തറില്‍ വലിയ സുഹൃദ് വലയമുണ്ട്.
കലയാണ് ഭാര്യ, നിഖില്‍ (ദോഹ) മകനും നിമിഷ (ജനീവ) മകളുമാണ്.