ഖത്തറില്‍ മെയ് 28 മുതല്‍ ഘട്ടം ഘട്ടമായി കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിനുള്ള നിര്‍ദേശത്തിന് ഖത്തര്‍ മന്ത്രി സഭയുടെ അംഗീകാരം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. രാജ്യത്ത് കോവിഡ് വ്യാപന തോത് കുറയുകയും സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ മെയ് 28 മുതല്‍ ഘട്ടം ഘട്ടമായി കോവിഡ് നിയന്ത്രണങ്ങള്‍ ഇളവ് ചെയ്യുന്നതിനുള്ള സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റിന്റെ നിര്‍ദേശത്തിന് ഖത്തര്‍ മന്ത്രി സഭയുടെ അംഗീകാരം.
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിന്‍ ഖലീഫ ബിന്‍ അബ്ദുല്‍ അസീസ് അല്‍ ഥാനിയുടെ അധ്യക്ഷതയില്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ഇന്ന് നടന്ന പ്രതിവാര മന്ത്രിസഭാ യോഗമാണ് തീരുമാനമെടുത്തത്
കൊറോണ വൈറസ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള നടപടികള്സംബന്ധിച്ചും രാജ്യത്തെ ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ചും പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന് മുഹമ്മദ് അല്‍ കുവാരി നല്കിയ വിശദീകരണം ശ്രദ്ധിച്ച ശേഷം സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് മാനേജ്മെന്റിന്റെ നിര്‍ദേശങ്ങള്‍ വിലയിരുത്തുകയും മെയ് 28 മുതല്‍ നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തതായി ഖത്തര്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.