പെനിന്‍സുല മുന്‍ സബ് എഡിറ്റര്‍ സന്തോഷ് കുമാര്‍ ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പെനിന്‍സുല മുന്‍ സബ് എഡിറ്റര്‍ സന്തോഷ് കുമാര്‍ ദുബൈയില്‍ കോവിഡ് ബാധിച്ച് മരിച്ചു. തിരുവനന്തപുരം പട്ടം സ്വദേശിയാണ് . 55 വയസ്സായിരുന്നു. 1996 ല്‍ ഖത്തറില്‍ പെനിന്‍സുല പത്രം ആരംഭിച്ചപ്പോള്‍ അതിന്റെ ലോഞ്ചിംഗ് ടീമിലെ അംഗമായിരുന്ന സന്തോഷ് കുമാര്‍ 2001 വരെ പെനിന്‍സുലയില്‍ ജോലി ചെയ്തു. നേരത്തെ ഡെക്കാന്‍ ഹെറാള്‍ഡിലും ജോലി ചെയ്തിട്ടുണ്ട്
ഗള്‍ഫിലെ മുതിര്‍ന്ന മലയാളി മാധ്യമപ്രവര്‍ത്തകനെന്ന നിലക്ക് ശ്രദ്ധേയനായ സന്തോഷ് കുമാര്‍ കഴിഞ്ഞ രണ്ട് പതിറ്റാണ്ടോളമായി ദുബൈയിലെ ഗള്‍ഫ് ന്യൂസില്‍ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പത്രത്തിന്റെ അസിസ്റ്റന്റ് എഡിറ്ററായിരുന്നു.
ഗുരുതരമായി കോവിഡ് ബാധിച്ച് ഒരു മാസത്തിലേറെയായി ചികിത്സയിലായിരുന്നു. കോവിഡില്‍ നിന്ന് സുഖം പ്രാപിച്ചെങ്കിലും കോവിഡ് മൂലമുണ്ടായ കരള്‍ രോഗം കാരണമാണ് മരണം സംഭവിച്ചത്. ഇന്നലെ രാത്രി ആരോഗ്യനില വഷളായതിനെത്തുടര്‍ന്ന് ബുധനാഴ്ച രാവിലെയാണ് മരണം സംഭവിച്ചതെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
മായ മേരി തോമസ് ആണ് ഭാര്യ. ശ്രുതി, പല്ലവി മക്കളാണ്.
ശവസംസ്കാരം കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് വ്യാഴാഴ്ച ദുബൈയില്‍ നടക്കും.