ഖത്തറിലെ 11 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേകമായ പുകവലിനിര്‍ത്തല്‍ ക്‌ളിനിക്കുകള്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. പുകവലി നിര്‍ത്താനാഗ്രഹിക്കുന്ന സ്വദേശികളേയും വിദേശികളേയും സഹായിക്കുന്നതിന് ഖത്തറിന്റെ വിവിധ ഭാഗങ്ങളിലുള്ള 11 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ പ്രത്യേകമായ പുകവലിനിര്‍ത്തല്‍ ക്‌ളിനിക്കുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും 107 എന്ന നമ്പറില്‍ വിളിച്ച് അപ്പോയന്റ്‌മെന്റുകള്‍ ബുക്ക് ചെയ്യാമെന്നും പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷനിലെ വെല്‍നസ് ഡയറക്ടര്‍ ഡോ. വദ്ഹ അല്‍ ബാക്കര്‍ പറഞ്ഞു.
പ്രത്യേകം പരിശീലനം സിദ്ധിച്ച ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ കൗണ്‍സിലിംഗും മരുന്നും തുടര്‍ചികില്‍സ ഉപദേശങ്ങളും ഈ ക്‌ളിനിക്കുകളില്‍ ലഭിക്കുമെന്നും എല്ലാവരും ഈ സൗകര്യം പ്രയോജനപ്പെടുത്തണമെന്നും ഡോ. വഹ്ദ ആവശ്യപ്പെട്ടു. ആരോഗ്യമുള്ള ഒരു സമൂഹമെന്ന മഹത്തായ ലക്ഷ്യം സാക്ഷാല്‍ക്കരിക്കുവാന്‍ രാജ്യനിവാസികളുടെ മുഴുവന്‍ സഹകരണം ആവശ്യമാണെന്ന് അവര്‍ പറഞ്ഞു.
അല്‍ ഗറാഫ, മിസൈമീര്‍, ഉമര്‍ ബിന്‍ അല്‍ ഖത്താബ് , അല്‍ ഡായെന്‍, അബുബക്കര്‍ അല്‍ സിദ്ദിഖ് റൗദത്ത് അല്‍ ഖൈല്‍ , അല്‍
റുവൈസ്, ലീബായ്ബ്, അല്‍ വകറ , ഖത്തര്‍ സര്‍വകലാശാല , അല്‍ വാബ് എന്നീ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലാണ് പുകവലി നിര്‍ത്തല്‍ ക്ലിനിക്കുകളുള്ളത്.