Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

എം.ഇ.എസ് ഇന്ത്യന്‍ സ്‌ക്കൂള്‍ ലോക പുകവലി വിരുദ്ധ ദിനം ആചരിച്ചു

ദോഹ : എം.ഇഎസ് ഇന്ത്യന്‍ സ്‌ക്കൂള്‍ ലോക പുകവലി വിരുദ്ധ ദിനം വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. Quit Tobacco to be a Winner.’ എന്ന പ്രമേയത്തില്‍ വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലായിരുന്നു പരിപാടി.

മൂന്ന്, നാല് ക്ലാസുകള്‍ക്ക് സ്ലോഗന്‍ റൈറ്റിംഗ്, അഞ്ച്, ആറ് ക്ലാസുകള്‍ക്ക് കൊളാഷ് നിര്‍മാണം, ഏഴ്, എട്ട് ക്ലാസുകള്‍ക്ക് പോസ്റ്റര്‍ ഡിസൈനിംഗ്, ഒമ്പത്, പത്ത് ക്ലാസുകള്‍ക്ക് ക്യാപ്ഷന്‍ റൈറ്റിംഗ് തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്.

പുകവലിക്കാര്‍ സ്വന്തം ശരീരത്തിന് മാത്രമല്ല ചുറ്റുപാടിലുമുണ്ടാകുന്ന ദുരന്തത്തെക്കുറിച്ച് പ്രിന്‍സിപ്പല്‍ ഹമീദ ഖാദര്‍ മുഖ്യപ്രഭാഷണത്തില്‍ ഊന്നിപറഞ്ഞു.

കോ കരിക്കുലര്‍ ആക്റ്റിവിറ്റീസ് ഇന്‍ചാര്‍ജുമാരായ ജെന്‍സി ജോര്‍ജ്, മിനി വി, പ്രദ്‌ന്യ പാണ്ടേ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

Related Articles

Back to top button