ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മുന്‍ പ്രസിഡണ്ടുമാരുടെ യോഗം ശ്രദ്ധേയമായി
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാമൂഹ്യ സാംസ്‌കാരിക പരിപാടികള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ മുന്‍ പ്രസിഡണ്ടുമാരുടെ യോഗം ശ്രദ്ധേയമായി. മുന്‍ അധ്യക്ഷന്മാരുടെ പ്രവര്‍ത്തനാനുഭവങ്ങളും പുരോഗമനാശയങ്ങളും പങ്കുവെച്ച സംഗമം ഏറെ ദിശാബോധവും ഊര്‍ജവും നല്‍കുന്നതായിരുന്നുവെന്ന് പ്രസിഡണ്ട് പി.എന്‍. ബാബുരാജന്‍ പറഞ്ഞു.
നിലവിലെ പ്രസിഡണ്ട് പി.എന്‍. ബാബുരാജന്റെ നേതൃത്വത്തിലുള്ള മാനേജിംഗ് കമ്മറ്റിയാണ് മുന്‍ പ്രസിഡന്റുമാരുമായുള്ള പ്രത്യേക യോഗം സംഘടിപ്പിച്ചത്. ഐസിസിയുടെ നിലവിലുള്ള പ്രോഗ്രാമുകളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള വിശദമായ ചര്‍ച്ചയ്‌ക്കൊപ്പം ഐസിസിയുടെ വികസനത്തിന് പുതിയ വഴികളും മാര്‍ഗങ്ങളും കണ്ടെത്തുകയെന്നതായിരുന്നു ഈ ബ്രെയിന്‍സ്റ്റോമിംഗ് സെഷന്റെ പ്രധാന ലക്ഷ്യം.
ഐസിസിയുടെ സ്ഥിരമായ വളര്‍ച്ചയ്ക്ക് സംഭാവന നല്‍കിയ മുന്‍ അധ്യക്ഷന്മാര്‍ ഏറെ താല്‍പര്യത്തോടെയാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ഐസിസിയെ കൂടുതല്‍ ഉയരങ്ങളിലേക്ക് നയിക്കാനും മികച്ച ഭാവി ഉറപ്പുവരുത്താനും നൂതനമായ നിരവധി പദ്ധതികള്‍ സെഷനില്‍ ചര്‍ച്ച ചെയ്തു. കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യത്തിലും ഐസിസി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി ക്രമീകരിക്കാനുള്ള ആലോചനകള്‍ സംഗമത്തെ സവിശേഷമാക്കി
ഈ വര്‍ഷം മുഴുവന്‍ കമ്മ്യൂണിറ്റി അവരുടെ വൈദഗ്ദ്ധ്യം അനുഭവിച്ചറിഞ്ഞിട്ടുണ്ട്, ഇത് വീണ്ടും ഒരു അപൂര്‍വ അവസരമാണ്. സമൂഹത്തിന്റെ കൂട്ടായ സംഭാവനകള്‍ സമീപഭാവിയില്‍ ഐസിസിയെ കൂടുതല്‍ ക്രിയാത്മകമാകുമെന്നാണ് കരുതുന്നതെന്ന് പി.എന്‍. ബാബുരാജന്‍ പറഞ്ഞു.