
ഖത്തറില്‍ കോവിഡ്, റാപിഡ് ടെസ്റ്റുകള്‍ക്ക് പരമാവധി ചാര്‍ജ് 50 റിയാല്‍
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ഖത്തറില്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ കോവിഡ്, റാപിഡ് ടെസ്റ്റുകള്‍ക്ക് പരമാവധി ചാര്‍ജ് 50 റിയാലായിരിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു.
കോവിഡ് പകര്‍ച്ചവ്യാധിക്കെതിരായ പോരാട്ടത്തില്‍ സ്വകാര്യ ആരോഗ്യമേഖലയെ കൂടുതല്‍ പങ്കാളികളാക്കാനുള്ള പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞ ആഴ്ചയാണ് കോവിഡ് -19 റാപ്പിഡ് ആന്റിജന്‍ ടെസ്റ്റും,റാപ്പിഡ് ആന്റിബോഡി ടെസ്റ്റും നടത്തുവാന്‍ സ്വകാര്യ മേഖലയെ അനുവദിച്ച് കൊണ്ട് പൊതുജനാരോഗ്യ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചത്.
എന്നാല്‍ കണിശമായ പ്രോട്ടോക്കോളുകള്‍ക്ക് അനുസൃതമായാണ് സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ പരിശോധനകള്‍ നടത്തേണ്ടതെന്നും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ എച്ച്എംസി ലബോറട്ടറികളുമായും ഹെല്‍ത്ത് കെയര്‍ ഫെസിലിറ്റീസ് ലൈസന്‍സിംഗ്, അക്രഡിറ്റേഷന്‍ ഡിപ്പാര്‍ട്ടുമെന്റുമായും ഏകോപിപ്പിച്ച് ആവശ്യമായ അനുമതികള്‍ നേടണമെന്നും മന്ത്രാലയത്തിന്റെ വിജ്ഞാപനത്തില്‍ പറയുന്നു.