ഇന്ത്യന്‍ പ്രതീക്ഷകളെ തകര്‍ത്തു ഖത്തര്‍, ഏക പക്ഷീയമായ ഒരു ഗോളിന് പരാജയം
റഷാദ് മുബാറക് അമാനുല്ല
ദോഹ : ഇന്ത്യന്‍ പ്രതീക്ഷകളെ തകര്‍ത്തു ഖത്തര്‍. ഏക പക്ഷീയമായ ഒരു ഗോളിന് പരാജയം. ഫിഫ 2022 വേള്‍ഡ് കപ്പിലേക്കും 2023 ഏഷ്യന്‍ കപ്പിലേക്കും ഉള്ള ഏഷ്യന്‍ മേഖലയിലെ യോഗ്യത മത്സരത്തില്‍ ഇന്നലെ ഇന്ത്യ ഖത്തറിനോട് 1-0 എന്ന സ്‌കോറിനെ പരാജയപെട്ടു.
ഖത്തറിലെ ജാസിം ബിന്‍ ഹമദ് (അല്‍ സദ്ദ് സ്റ്റേഡിയം) നടന്ന മത്സരത്തില്‍ 34 ആം മിനുട്ടില്‍ ഖത്തറിന്റെ അബ്ദുല്‍ അസീസ് ഹാതിമാണ് വിജയ ഗോള്‍ നേടിയത്. കളിയിലുടനീളം മേധാവിത്വം കാണിച്ച ഖത്തറിന് എതിരെ പിടിച്ച നില്‍ക്കാന്‍ ഇന്ത്യക്കായത് ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സന്ധുവിന്റെ മികച്ച സേവുകള്‍ കൊണ്ടാണ്. സെപ്തംബര്‍ 2019 ല്‍ നടന്ന ആദ്യ ലെഗില്‍ ഇന്ത്യക്ക് സമനില പിടിക്കാന്‍ ആയെങ്കിലും, ഇന്നലെ 18 ആം മിനുട്ടില്‍ രാഹുല്‍ ബേകെക്ക് രണ്ടാം മഞ്ഞ കാര്‍ഡ് ലഭിച്ചു പുറത്തായത് വിനയായി.
സ്റ്റേഡിയത്തിന്റെ 30% ശേഷിയില്‍ കാണികളെ പ്രേവേശിപ്പിച്ചുകൊണ്ട് നടന്ന മത്സരത്തിലുടനീളം ഇന്ത്യന്‍ ആരാധരുടെ ആരവങ്ങള്‍ കളിയുടെ അവസാന നിമിഷം വരെ മുഴങ്ങിയിരുന്നു. ഗ്രൂപ്പ് E ഇല്‍ 3 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ഇന്ത്യക്ക് ജൂണ്‍ 7 ന് ബംഗ്ലാദേശുമായാണ് അടുത്ത മത്സരം.