Uncategorized

യൂറോപ്യന്‍ ഫുട്‌ബോള്‍ അധികൃതരുമായി ഖത്തറിന്റെ കൂടിക്കാഴ്ച

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. ഖത്തര്‍ ഫുട്‌ബോള്‍ അസോസിയേഷനും സുപ്രീം കമ്മറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസിയും യൂറോപ്യന്‍ ഫുട്‌ബോള്‍ അധികൃതരുമായി കൂടിക്കാഴ്ച നടത്തി.


ഫിഫ ലോകകപ്പ് 2022 ന് ആതിഥേയത്വം വഹിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ സംബന്ധിച്ചാണ് യൂറോപ്യന്‍ ഫുട്‌ബോള്‍ ഭരണ സമിതിയായ UEFA- യിലെ ഉദ്യോഗസ്ഥരുമായി നടന്ന കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തത്.

യുവേഫ പ്രതിനിധി സംഘത്തിലുളള തൊഴിലാളികളുടെ അവകാശ വര്‍ക്കിംഗ് ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക്് ഖത്തറിലെ തൊഴിലാളികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളെക്കുറിച്ചും തൊഴില്‍ മേഖലയില്‍ ഖത്തര്‍ സക്ഷാല്‍ക്കരിച്ച പുരോഗതിയെക്കുറിച്ചും വിശദമായ വിവരണം നല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.

Related Articles

Back to top button
error: Content is protected !!