
Uncategorized
ഫ്ളൈ ദുബൈ നാളെ മുതല്‍ പുതിയ സമയ ക്രമം
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. ദുബൈ- ദോഹ- ദുബൈ റൂട്ടില്‍ ഫ്ളൈ ദുബൈ നാളെ മുതല്‍ പുതിയ സമയ ക്രമമനുസരിച്ചാണ് സര്‍വീസ് നടത്തുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. പ്രതിദിന സര്‍വീസ് നടത്തുന്ന ഫ്ളൈ ദുബൈയുടെ fz001 വിമാനം യു. എ. ഇ. സമയം രാവിലെ 8.50 ന് ദുബൈയില്‍ നിന്നും ആരംഭിച്ച് ഖത്തര്‍ സമയം 9 മണിക്ക് ദോഹയിലെത്തും. fz002 രാവിലെ 10 മണിക്ക് ദോഹയില്‍ നിന്നും പുറപ്പെട്ട് ഉച്ചക്ക് 12.15 ന് ദുബൈയിലെത്തും .
ജൂണ്‍ 20 മുതല്‍ പുതിയൊരു സര്‍വീസ് കൂടി ആരംഭിക്കും. fz 017 യു.എ.ഇ. സമയം ഉച്ചകഴിഞ്ഞ് 3.45 (15.45) ന് ദുബൈയില്‍ നിന്നും ആരംഭിച്ച് ഖത്തര്‍ സമയം 4 (16.00) മണിക്ക് ദോഹയിലെത്തും. fz018 വൈകുന്നേരം 5 ( 17.00) മണിക്ക് ദോഹയില്‍ നിന്നും പുറപ്പെട്ട് രാത്രി 7.15 ( 19.15 ) ന് ദുബൈയിലെത്തും.
ഒക്ടോബര്‍ 27 വരെ ഇതേ സമയക്രമത്തിലാണ് സര്‍വീസ് നടത്തുകയെന്ന് വിമാന കമ്പനി അറിയിച്ചു.