Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

കേക്ക് മുറിച്ച് സന്തോഷം പങ്കിട്ട് ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ല കമ്മിറ്റി

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ. പ്രതിപക്ഷ നേതാവായി അഡ്വ. വി.ഡി. സതീശനേയും, കെ.പി.സി.സി പ്രസിഡന്റായി കെ. സുധാകരനേയും, വര്‍ക്കിംഗ് പ്രസിഡന്റായി എറണാകുളം ജില്ലയില്‍ നിന്ന് തന്നെയുള്ള അഡ്വ. പി.ടി. തോമസിനേയും തിരഞ്ഞെടുത്തതിന്റെ സന്തോഷം ഇന്‍കാസ് ഖത്തര്‍ എറണാകുളം ജില്ല കമ്മിറ്റി ഒരു കേക്ക് മുറിച്ച് ആഘോഷിച്ചു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങില്‍ ഇന്‍കാസ് എറണാകുളം ജില്ലാ പ്രസിഡന്റ് വി.എസ്. അബ്ദുല്‍ റഹിമാന്‍, ഉപദേശക സമിതി ചെയര്‍മാന്‍ കെ.വി. ബോബന്‍, ജൂട്ടാസ് പോള്‍, ജനറല്‍ സെക്രട്ടറി ഷെമീര്‍ പുന്നൂരാന്‍ ,വൈസ് പ്രസിഡന്റ്മാരായ എം.പി. മാത്യു, ബിനീഷ് കെ.എ , കെ.ബി. ഷിഹാബ്, ഷിജു കുര്യാക്കോസ്, ജോയ് പോള്‍,അനൂപ് ഇലവുംകൂടി, അന്‍വര്‍ അബ്ദുല്ല, സനൂപ് സക്കറിയ, ഹരികൃഷ്ണന്‍,ഫഹദ് എന്നിവര്‍ പങ്കെടുത്തു.

Related Articles

Back to top button