വ്യോമഗതാഗതം പുനരാരംഭിക്കുവാന്‍ തയ്യാറാവുക
ഡോ. അമാനുല്ല വടക്കാങ്ങര
ദോഹ. മധ്യ പൗരസ്ത്യ മേഖല കോവിഡിന്റെ കടുത്ത പിടിയില്‍ നിന്നും മെല്ലെ മെല്ലെ മോചനം നേടുന്ന സാഹചര്യത്തില്‍ സുരക്ഷിതവും വ്യവസ്ഥാപിതവും സമയബന്ധിതവുമായി വ്യോമഗതാഗതം പുനരാരംഭിക്കുന്നതിനുള്ള രൂപരേഖ തയ്യാറാക്കുവാന്‍ ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്് അസോസിയേഷന്‍ മിഡില്‍ ഈസ്റ്റ്് രാജ്യങ്ങളിലെ ഗവര്‍മെന്റുകളോട് ആവശ്യപ്പെട്ടു. മേഖലയുടെ സാമ്പത്തികമായ വളര്‍ച്ചയും പുരോഗതിയും ഉറപ്പുവരുത്തുന്നതിന് സുരക്ഷിതമായ വ്യോമഗതാഗതം പുനരാരംഭിക്കേണ്ടത് അത്യാവശ്യമാണെന്ന് ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്‌പോര്‍ട്് അസോസിയേഷന്‍ ഡയറക്ടര്‍ ജനറല്‍ വില്ലി വാഷ് അഭിപ്രായപ്പെട്ടു. മേഖലയിലെ മാധ്യമ പ്രവര്‍ത്തകരുമായി നടത്തിയ റൗണ്ട് ടേബിളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മധ്യ പൗരസ്ത്യ ദേശത്തെ രാജ്യങ്ങളുടെ സാമ്പത്തിക വളര്‍ച്ചയില്‍ വ്യോമഗതാഗത്തിന് വലിയ പ്രാധാന്യമുണ്ട് . പൂര്‍വ കോവിഡ് കാലത്ത് ഈ രാജ്യങ്ങളുടെ ജി.ഡി.പി.ക്ക് 213 ബില്യണ്‍ ഡോളറാണ് വ്യോമയാന മേഖലയില്‍ നിന്നും ലഭിച്ചത്. വ്യോമയയാന മേഖലയും അനുബന്ധ സേവനങ്ങളുമായി ഏകദേശം 3.3 മില്യണ്‍ ജോലികളാണ് മിഡില്‍ ഈസ്റ്റ്് മേഖലയില്‍ മാത്രമുള്ളത്. ദേശീയവും അന്തര്‍ദേശീയവുമായ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടടെ വിവിധ രാജ്യങ്ങള്‍ തമ്മിലുള്ള ഇടപാടുകള്‍ ഗണ്യമായി വര്‍ദ്ധിക്കും.
ടൂറിസം മേഖല ഉണരുന്നതോടെ വിവിധ ബിസിനസുകള്‍ വളരും. അതിന് രാജ്യങ്ങള്‍ ക്വാറന്റൈന്‍ സംവിധാനത്തിന് പകരം ടെസ്റ്റുകള്‍ നടപ്പാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മേഖലയിലെ വ്യോമയാന രംഗത്തെ കടം 2019 ല്‍ 430 ബില്യണായിരുന്നത് 2020 ല്‍ 651 ബില്യണായി ഉയര്‍ന്നു. തിരിച്ചുവരവ് അനിവാര്യമാണ് . അതിന് നിയന്ത്രണങ്ങള്‍ നീങ്ങുകയും സേവനം പുനരാരംഭിക്കുകയും വേണം , അദ്ദേഹം പറഞ്ഞു.
നാം അതിഗുരുതരമായ പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അന്താരാഷ്ട്ര തലത്തില്‍ സേവനങ്ങള്‍ പുനരാരംഭിക്കുന്നതോടെ വ്യോമയാന മേഖല തിരിച്ചുകയറുമെന്ന അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു