Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

ഖത്തറില്‍ ജനന രജിസ്ട്രേഷന്‍ ഫോമുകള്‍ സ്വീകരിക്കുന്ന സമയം പുനക്രമീകരിച്ച് പൊതുജനാരോഗ്യ മന്ത്രാലയം

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ഖത്തറില്‍ ജനന രജിസ്ട്രേഷന്‍ ഫോമുകള്‍ സ്വീകരിക്കുന്ന സമയം പൊതുജനാരോഗ്യ മന്ത്രാലയം പുനക്രമീകരിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ജനന മരണ രജിസ്ട്രേഷന്‍ ഇന്ന് പുറത്തിറക്കിയ വിജ്ഞാപനമനുസരിച്ച് വിമന്‍സ് വെല്‍നസ് ആന്റ് റിസര്‍ച് സെന്റര്‍, അല്‍ ഖോര്‍ ഹോസ്പിറ്റല്‍, അല്‍ വകറ ഹോസ്പിറ്റല്‍, സിദ്റ മെഡിസിന്‍, അല്‍ അഹ്‌ലി ഹോസ്പിറ്റല്‍, ദോഹ ക്ളിനിക് ഹോസ്പിറ്റല്‍, ഇല്‍ ഇമാദി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ രാവിലെ 7.30 മുതല്‍ ഉച്ചക്ക് 12.30 വരെയാണ് ജനന രജിസ്ട്രേഷന്‍ ഫോമുകള്‍ സ്വീകരിക്കുക.

വിമന്‍സ് വെല്‍നസ് ആന്റ് റിസര്‍ച് സെന്റര്‍, സിദ്റ മെഡിസിന്‍, അല്‍ അഹ്‌ലി ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകുന്നേരം 6.30 വരെയും ജനന രജിസ്ട്രേഷന്‍ ഫോമുകള്‍ സ്വീകരിക്കുമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം ട്വീറ്റ് ചെയ്തു.

Related Articles

Back to top button